
പൊലീസുകാര്‍ സഞ്ചരിച്ച ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു

ഗുരുവായൂർ : കുന്നംകുളം സ്റ്റേഷനിലെ പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ആര്‍ത്താറ്റ് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഗുരുവായൂര്‍ വൈജയന്തി ബില്‍ഡിങിലെ വ്യാപാരി മഠത്തിപറമ്പില്‍ ജനാര്‍ദ്ദന പ്രഭുവിന്റെ ഭാര്യ ശ്രീദേവിയാണ് (ജയകുമാരി54) മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ഏഴോടെ ആര്‍ത്താറ്റ് പള്ളിക്ക് സമീപമായിരുന്നു അപകടം. കുന്നംകുളം ഭാഗത്ത് നിന്ന് ചാട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ശ്രീദേവിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ ശ്രീദേവിയെ കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മരണം സംഭവിച്ചത്.