Header 1 vadesheri (working)

ബീഹാർ വോട്ടർ പട്ടികയിൽ നിന്നും 52ലക്ഷം പേരെ ഒഴിവാക്കി

Above Post Pazhidam (working)

ന്യൂഡല്‍ഹി: ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 52ലക്ഷം പേരെ ഒഴിവാക്കിയിട്ടുണ്ടെന്ന് കേന്ദ്ര തെഞ്ഞെടുപ്പ് കമ്മിഷന്‍. മരിച്ചവരോ കുടിയേറിയവരോ ആയ 52ലക്ഷം വോട്ടര്‍മാരെയാണ് ഒഴിവാക്കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഓഗസ്റ്റ് 1ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടര്‍ പട്ടികയില്‍ യോഗ്യരായ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു.

First Paragraph Rugmini Regency (working)

ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന സ്‌പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) ഭരണഘടന നിര്‍ദേശിക്കുന്ന കടമയുടെ ഭാഗമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവകാശപ്പെട്ടു. ഭരണഘടനയുടെ 324-ാം വകുപ്പ് പ്രകാരം നല്‍കപ്പെട്ട അധികാരങ്ങള്‍ ഉപയോഗിച്ചാണ് നടപടിയെന്നുമായിരുന്നു കമ്മീഷന്റെ വാദം.

52 ലക്ഷം പേരുകളില്‍ 18 ലക്ഷം പേര്‍ മരിച്ചതായും 26 ലക്ഷം പേര്‍ മറ്റ് നിയോജക ണ്ഡലങ്ങളിലേക്ക് മാറിയതായും 7ലക്ഷം പേര്‍ രണ്ടിടങ്ങളിലായി രജിസ്റ്റര്‍ ചെയ്തട്ടുണ്ടെന്നും കമ്മീഷന്റെ കണക്കുകളില്‍ പറയുന്നു.”

Second Paragraph  Amabdi Hadicrafts (working)