ഗുരുവായൂര്‍: നഗരസഭ ജനകീയാസൂത്രണം 2021-22 വാര്‍ഷിക പദ്ധതിപ്രകാരമുളള ഭിന്നശേഷിക്കാര്‍ക്കുളള സഹായ ഉപകരണങ്ങളുടെ വിതരണം നഗര സഭ ചെയർമാൻ എം കൃഷ്ണ ദാസ് നിർവഹിച്ചു നഗരസഭ ഇ എം എസ് സ്ക്വയറില്‍ നടന്ന ചടങ്ങിൽ
നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍, കൗണ്‍സിലര്‍ കെ പി ഉദയന്‍, നഗരസഭാ സെക്രട്ടറി ബീന എസ് കുമാര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ശ്രീമതി ഗ്രീഷ്മ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വീല്‍ ചെയറുകള്‍, കൃത്രിമകാല്‍, വാക്കിംഗ് സ്റ്റിക്ക്, കമോഡ് ചെയർ വിത്ത് വീൽ, സെൻസറി കിറ്റ്, തെറാപ്പി മാറ്റ്, തുടങ്ങിയ ഉപകരണങ്ങളാണ് ഭിന്നശേഷിക്കാര്‍ക്കായി വിതരണം ചെയ്തത്.നഗരസഭ 2021-22 ലെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച്, 42 ഗുണഭോക്താക്കള്‍ക്കായാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തിട്ടുള്ളത്.