Header 1 vadesheri (working)

സർക്കാർ ഓഫീസുകളിൽ ഭിന്നശേഷിക്കാർക്കായി റാമ്പ് സൗകര്യം ഏർപ്പെടുത്തണം : ഉദയ വായനശാല

Above Post Pazhidam (working)

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാല ഡിസംബർ 3 ലോക വികലാംഗദിനമായി ആചരിച്ചു. വൈകല്യങ്ങളോട് പൊരുതി ജീവിതം കരുപിടിപ്പിക്കുന്ന ഗ്രാമത്തിലെ സഹോദരങ്ങളെ ആദരിച്ചു. ആദരണം ഗ്രന്ഥശാല സംഘം തൃശൂർ ജില്ലാ കമ്മിറ്റി അംഗം എം. എസ്. പ്രകാശൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു

First Paragraph Rugmini Regency (working)

സർക്കാർ ഓഫീസുകളിൽ ഭിന്നശേഷിക്കാർക്കായി റാമ്പ് സൗകര്യം ഏർപ്പെടുത്തണമെന്നും സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹൃദ കേന്ദ്രങ്ങളായി മാറണമെന്നും ആവശ്യപ്പെട്ടു.സി. കെ. രാധാകൃഷ്ണൻ, വലീദ് തെരുവത്ത്, പ്രസന്ന ചന്ദ്രൻ, കെ. വി. സിദ്ധാർത്ഥൻ, നാറ്റോസ് രവി, ജയരാജ് ഇരട്ടപ്പുഴ, ഗണേഷ് കുന്നത്ത് എന്നിവർ സംസാരിച്ചു

Second Paragraph  Amabdi Hadicrafts (working)