Above Pot

ഭിന്നശേഷി കുട്ടികൾക്കുള്ള സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.

ചാവക്കാട് : ഒരുമനയൂർ കരുവാരക്കുണ്ട് സ്വപ്നക്കൂടും, തൃശൂർ ദയാ ആശുപത്രിയുമായി സഹകരിച്ചു ഭിന്നശേഷി കുട്ടികൾക്കുള്ള സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. പ്രസി: പി.കെ.നൂറുദ്ധീൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: വി.എം .മുഹമ്മദ് ഗസ്സാലി ഉൽഘാടനം ചെയ്തു.
നിഷാ ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. ഡോ : അസ്ലം സലീം (പൂന്താത്ത് ), സി.എ.സ്വാലിഹ് ( വലപ്പാട് ) എന്നിവർ മുഖ്യ അതിഥികളായി .

First Paragraph  728-90

കടപ്പുറം ഗ്രാമപഞ്ചായത്ത് സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാൻ വി.പി.മൻസൂർ അലി, മഹല്ല് പ്രസി: ഡോ: ബുർഹാനുദ്ധീൻ ,ഷൈന ബഷീർ, ബാബു കൊട്ടിലിങ്ങൽ, എ.വി.ഹംസക്കുട്ടി ഹാജി, ശംസുദ്ധീൻ ചേലോട്ടുങ്ങൽ ,അൻവർ അറക്കൽ, സി.ബദറുദ്ധീൻ, ഇഖ്ബാൽ ചേറ്റുവ ഡോ: റഹ്മാൻഖാൻ (ദയാ ഹോസ്പിറ്റൽ ) , റഊഫ് ചേറ്റുവ (പെയിൻ ആൻറ് പാലിയേറ്റീവ് ജില്ലാ ട്രഷറർ) എന്നിവർ സംസാരിച്ചു.

Second Paragraph (saravana bhavan

അഡ്വ : ഷീബാ ഫൈസൽ സ്വാഗതവും ,സെ ക്രട്ടറി ശംസുദ്ധീൻ നന്ദിയും പറഞ്ഞു.
ഭിന്നശേഷിക്കാരായ അമ്പതിൽപ്പരം കുട്ടികൾക്ക് ഡോക്ടർമാർ കൗൺസിലിങ്ങ് ക്ലാസ്സുകൾ നടത്തി