ഭാര്യയുടെ അസുഖത്തിന് ഭർത്താവിനോട് ബാറിൽ പോകാൻ കുറിപ്പടി, ഡോക്ടറെ പുറത്താക്കിയതി ദയ ആശുപത്രി
ഗുരുവായൂര്‍ : തൃശൂര്‍ ദയ ഹോസ്പിറ്റലില്‍ ചികിത്സക്കെത്തിയ രോഗിക്ക് വിചിത്ര കുറിപ്പടി നല്‍കിയ ഡോ. റോയ് വര്‍ഗീസിനെ പിരിച്ചുവിട്ടതായി ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. കാല് വേദനയുമായി എത്തിയ രോഗിക്ക് ഡോക്ടര്‍ കുറിപ്പടിയായി എഴുതിയത് വിശ്രമിക്കരുതെന്നും ബാറില്‍ പോകാനുമായിരുന്നു. ദയാ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം.
ഇന്നലെ രാവിലെയാണ് ഗുരുവായൂര്‍ മമ്മിയൂര്‍ സ്വദേശി അനിലിന്റെ ഭാര്യ കാലില്‍ കഠിനമായ വേദനയുമായി ഭര്‍ത്താവിനൊപ്പം ദയ ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് എത്തിയത്്. വസ്‌കുലാര്‍ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍ റോയ് വര്‍ഗീസിനെയാണ് കണ്ടത്. വേദന സഹിക്കാന്‍ വയ്യെന്ന് പറഞ്ഞപ്പോള്‍ ആദ്യം എക്സ് റേ എടുക്കാന്‍ നിര്‍ദേശിച്ചു. എക്സ്‌റേ റിപ്പോര്‍ട്ടുമായി ചെന്നപ്പോള്‍ ഭാര്യയുടെ വേദന സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഭര്‍ത്താവ് അനിലിനോട് ബാറില്‍ പോകാനുമായിരുന്നു ഡോക്ടറുടെ പരിഹാസം.
ഞരമ്പുകള്‍ക്ക് പ്രശ്നമുണ്ടോ എന്ന് രോഗി ചോദിച്ചപ്പോള്‍, അതൊന്നും തനിക്ക് അറിയില്ലെന്നും, ബെഡ് റെസ്റ്റൊന്നും വേണ്ട ഓടിച്ചാടി നടന്നോ, ഭാര്യയുടെ വേദന കാണാന്‍ പറ്റുന്നില്ലെങ്കില്‍ ബാറില്‍ പോയി മദ്യ കഴിക്കൂ എന്നുമാണ് ഡോക്ടര്‍ രോഗിയോടും ഭര്‍ത്താവിനോടും പറഞ്ഞത്. രോഗിയോട് മോശമായി സംസാരിക്കുക മാത്രമല്ല ഡോക്ടറുടെ ലെറ്റര്‍ പാഡില്‍ ഇതേ വാചകങ്ങള്‍ എഴുതി രോഗിക്ക് നല്‍കുകയും ചെയ്തു.
ഡോ.റോയ് വര്‍ഗീസ് ആശുപത്രിയിലെ സ്ഥിരം സ്റ്റാഫല്ലെന്നും, അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറുടെ സേവനം അവസാനിപ്പിച്ചതായും ഹോസ്പിറ്റല്‍ അധികൃതര്‍ വ്യക്തമാക്കി. ബാറില്‍ പോയി മദ്യപിക്കാന്‍ കുറിപ്പെഴുതി നല്‍കിയ ഡോക്ടര്‍ക്കും ദയ ഹോസ്പിറ്റലിനും എതിരെ പോലീസ് കേസ് എടുക്കണമെന്നും വിഷയത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തി നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. യുവതിയോടും ഭര്‍ത്താവിനോടും ഡോക്ടര്‍ റോയ് വര്‍ഗീസ് വളരെ മോശമായാണ് പെരുമാറിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടിയാണ് ഡോക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഭാര്യയ്ക്ക് വേദനയുണ്ടെങ്കില്‍ താങ്കള്‍ ബാറില്‍ പോയി മദ്യപിച്ച് വന്ന് കിടന്നാല്‍ മതിയെന്നാണ് ഭര്‍ത്താവിനോട് ഡോക്ടര്‍ ഉപദേശിച്ചത്.
സ്ത്രീകളോട് മോശം പെരുമാറ്റം ദയ ഹോസ്പിറ്റലില്‍ തുടര്‍ക്കഥയാണ്.ഐ.സി.യു വില്‍ വെച്ച് യുവതിയെ നേഴ്‌സ് പീഡിപ്പിച്ചത് ബലാത്സംഗ കേസാവുകയും വലിയ ചര്‍ച്ചയാവുകയും ചെയ്തതാണ്. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ചികിത്സക്കെത്തുന്നവരില്‍ നിന്ന് പണം ഈടാക്കുകയും അതേ തുക ഇന്‍ഷൂറന്‍സായി നേടിയെടുക്കുകയും ചെയ്ത നിരവധി പരാതികള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ദയ ഹോസ്പിറ്റലിനെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി മാറ്റി നിര്‍ത്തിയിരുന്നു.