നാടക കുലപതി ഭാർഗവൻ പള്ളിക്കര അരങ്ങൊഴിഞ്ഞു

ഗുരുവായൂര്‍ : നാടക കുലപതി ഭാർഗവൻ പള്ളിക്കര അരങ്ങൊഴിഞ്ഞു അന്തരിച്ചു. 87 വയസ്സായിരുന്നു .കഴിഞ്ഞ ആറു പതിറ്റാണ്ടു കാലം നാടക പ്രവര്‍ത്തന രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന അതുല്യ പ്രതിഭയായിരുന്നു. ഗുരുവായൂര്‍ സി സി സി യുടെ അമരക്കാരനായ ഇദ്ധേഹം 870 ലേറെ നാടകങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. നാടക രചയിതാവ്. സംവിധായകന്‍, ് എന്നതിനപ്പുറം നിരവധി നാടകങ്ങളിലും, സിനിമയിലും വേഷമിട്ടു.

Above Pot

1973 ഇറങ്ങിയ ദൃക്‌സാക്ഷി എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി മുഖം കാണിക്കുന്നത് തുടർന്ന് അരക്കള്ളൻ മുക്കാൽ കള്ളൻ,ചുമടുതാങ്ങി, ക്രിമിനൽ‌സ്,വഴിവിളക്ക്, ഹർഷബാഷ്പം, പല്ലവി, കനൽക്കട്ടകൾ, അരയന്നം എന്നീ സിനിമകളിലും അഭിനയിച്ചു . സി സി സി എന്ന സംഘടനയിലൂടെ നിരവധി പേരെയാണ് നാടകം എന്ന കലയുമായി അദ്ദേഹം അടുപ്പിച്ചത് .

പണ്ട് ഗുരുവായൂർ സത്രം ഹാളിൽ എല്ലാ മാസവും ഒരു നാടകം വീതം അവതരിപ്പിച്ചിരുന്നു കേരളത്തിലെ ഒട്ടു മിക്ക നാടക കമ്പനികളും സി സി സി ക്ക് വേണ്ടി കളിക്കാൻ അവസരത്തിനായി കാത്തു നിന്നിരുന്നു പോസ്റ്റല്‍ ജീവനക്കാരുടെ സംഘടനയായ പി ടി സി ഇ എ യുടെ അഖിലേന്ത്യ പ്രസിഡന്റായിരുന്നു. ഭാര്യ പരേതയായ രമാഭായി, മക്കള്‍. മിനി. ( റിട്ട. അധ്യാപിക) അനില്‍. ( എ ഇ ഒ ചാവക്കാട്) മരുമക്കള്‍. പ്രഫ ടി എ ശശിധരന്‍. എം കെ പത്മജ. സംസ്‌ക്കാരം വൈകീട്ട്‌ കുന്നംകുളത്ത് പള്ളിക്കര വീട്ടിൽ.