“ഭാരതീയ വിദ്യാഭ്യാസം നാൾ വഴിയും നയങ്ങളും” സെമിനാർ 29ന്.
ചാവക്കാട് : ഭാരതീയ വിചാരകേന്ദ്രം ഗുരുവായൂർ സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ മെയ് 29ന് “ഭാരതീയ വിദ്യാഭ്യാസം നാൾ വഴിയും നയങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കികൊണ്ട് വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെയ് 29 ഞായറാഴ്ച രാവിലെ 9 മുതൽ വൈകീട്ട് മൂന്നുവരെ ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ വെച്ചാണ് അധ്യാപകർക്കും ബിരുദാനന്തര വിദ്യാർഥികൾക്കുമായി സെമിനാർ സംഘടിപ്പിക്കുന്നത്.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റും കാർഷിക സർവ്വകലാശാല റിട്ടയേഡ് ഡീനുമായ ഡോ. എം.മോഹൻദാസ് ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ സ്ഥാനീയ സമിതി അധ്യക്ഷനും ഗുരുവായൂർ ദേവസ്വം റിട്ടയർ മാനേജറുമായ ഇ. കെ. പവിത്രൻ അധ്യക്ഷത വഹിക്കും. ദേശീയ വിദ്യാഭ്യാസ രീതി സ്വാതന്ത്ര പൂർവ്വകാലം എന്ന വിഷയത്തെ സംബന്ധിച്ച് ഡോ. എം.മോഹൻദാസ് ക്ലാസ് നയിക്കും.
സ്വതന്ത്രഭാരതത്തിലെ വിദ്യാഭ്യാസ രീതിയും നയങ്ങളും എന്ന വിഷയത്തെ സംബന്ധിച്ച് വലപ്പാട് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെന്റർ പ്രിൻസിപ്പൽ ഡോ. സി. എ. ഗീത, ദേശീയ വിദ്യാഭ്യാസ നയം 2020 രാഷ്ട്ര വൈഭവത്തി ലേക്കുള്ള രൂപരേഖ എന്ന ഈ വിഷയത്തെ സംബന്ധിച്ച് കൊച്ചിൻ യൂണിവേഴ്സിറ്റി റിട്ടയേഡ് പ്രൊഫസർ ഡോ. സി. ജി. നന്ദകുമാർ, ദേശീയ വിദ്യാഭ്യാസനയം 2020 നിർവഹണം എന്ന വിഷയത്തെക്കുറിച്ച് കേരള വിദ്യാഭ്യാസ വികാസ് കേന്ദ്ര അനിൽ മോഹൻ എന്നിവർ ക്ലാസുകൾ നയിക്കുമെന്ന് ഭാരവാഹികളായ സെക്രട്ടറി എ.ജിഷ്ണു, പ്രസിഡന്റ് പ്രൊഫ : സി ജി നന്ദകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.