ഭാരത് ജോഡോ യാത്ര, പെനാൽട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

ഗുരുവായൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര യുടെ ഭാഗമായി ഗുരുവായൂർ മണ്ഡലം സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ 100ൽ പരം ഫുട്ബോൾ താരങ്ങളും, പ്രേമികളും പങ്കെടുത്ത് മാറ്റുരച്ച പെനാൽട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.
കിഴക്കെ നടയിൽ ടർഫ് ഗ്രൗണ്ടിൽ നടന്ന മത്സരം ഒ കെ ആർ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.


വാശിയേറിയ മത്സരത്തിൽ അജിൻ, സിദാൻ, സുദേവ് എന്നിവർ ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങൾ നേടി ,വിജയികൾക്ക് കെ പി ഉദയൻ , കെ പി എ റഷീദ്, ശശി വാർണാട്ട് എന്നിവർ കേഷ് അവാർഡുകൾ സമ്മാനിച്ചു.
അഡ്വ: ടി എസ് അജിത്ത്, ബാലൻ വാർണാട്ട്, ഷൈലജ ദേവൻ, ബാബുരാജ് ഗുരുവായൂർ, സ്റ്റീഫൻ ജോസ്, റെയ്മണ്ട് , കെ പി മനോജ്, ടി വി കൃഷ്ണദാസ്, രജിത ടി , രാമചന്ദ്രൻ പല്ലത്ത്, സി മുരളി , മിഥുൻ മോഹൻ എന്നിവർ സംസാരിച്ചു .ശ്രീജിത്ത്, യദു, അതുൽദാസ് , വിഷ്ണു, ശ്രീകാന്ത്. എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി