ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ബി ജെ.പിയുടെ ആക്രമണം, ഫാസിസ്റ്റ് സ്വഭാവം കാരണം
ഗുരുവായൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ബി ജെ.പി നടത്തിയ ആക്രമണം അവരുടെ ഫാസിസ്റ്റ് സമീപനത്തെ വെളിവാക്കുന്നതാണെന്ന് ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂർ പ്രസ്താവിച്ചു. ജനാധിപത്യ വിശ്വാസികൾ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചാവക്കാട് റൂറൽ ബാങ്ക് ഹാളിൽ നടന്ന ഗുരുവായൂർ നിയോജക മണ്ഡലം നേതൃത്വ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൺവെൻഷിൽ ഗുരുവായൂർ ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. ടി എൻ പ്രതാപൻ എം പി , മുൻ ഡി സി സി പ്രസിഡണ്ട് ഓ.അബ്ദു റഹ്മാൻ കുട്ടി, യു ഡി എഫ് ജില്ലാ ചെയർമാൻ എം.പി വിൻസെൻറ്, കെ.പി.സി സി സെക്രട്ടറിമാരായ സുനിൽ അന്തിക്കാട്, എ.പ്രസാദ്, ഡി സി സി സെക്രട്ടറിമാരായ എം വി ഹൈദരാലി, എ.എം അലാവുദീൻ, കെ.ഡി .വീരമണി, വടക്കേക്കാട് ബ്ലോക്ക് പ്രസിഡണ്ട് ഫസലുൽ അലി, മുൻ ബ്ലോക്ക് പ്രസിഡണ്ടുമാരായ സി.എ ഗോപപ്രതാപൻ, കെ.പി ഉമ്മർ, ആർ.രവികുമാർ, ആർ.കെ നൗഷാദ് എന്നിവർ പ്രസംഗിച്ചു.
ഫെബ്രുവരി 4 ന് തൃശൂരിൽ കോൺഗ്രസ്സ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കുന്ന മഹാജനസഭയും, ഫെബ്രുവരിയിൽ തന്നെ കെ.പി സി സി പ്രസിഡണ്ട് കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നിയും വിജയിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു