കൊവിഡ് വാക്സിൻ നിർമിക്കുന്ന ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് വൈറസ് ബാധ

Above Pot

ഹൈദരാബാദ് : കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിൻ ഉത്പാദിപ്പിക്കുന്ന ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കിൽ 50 ജീവനക്കാർക്ക് വൈറസ് ബാധ. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം കമ്പനിയുടെ ജോയിന്റ് ഡയറക്ടർ സുചിത്ര ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

കൊവാക്‌സിന് ഉൽപാദനത്തിനെതിരെ കമ്പനിക്ക് നിരവധി ആരോപണങ്ങൾ നേരിടേണ്ടി വന്നു. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികള്‍ തങ്ങളുടെ സംഘത്തെ വേദനിപ്പിച്ചതായുള്ള മുഖവുരയോടെയാണ് 50 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം സുചിത്ര എല്ലാ ട്വിറ്ററില്‍ കുറിച്ചത്. എന്നാൽ ലോക്ക് ഡൗണിന് ഇടയിലും 24 മണിക്കൂറും വാക്‌സിൻ ഉത്പാദനം പുരോഗമിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി.

എങ്ങനെയാണ് ഇവർക്ക് കൊവിഡ‍് ബാധിച്ചത്. ഇവര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നില്ലേ…. ഇങ്ങനെയുള്ള ചില ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. എല്ലായിടത്തും വാക്സിനുകൾ എത്തിക്കുന്നതിനുള്ള നിങ്ങളുടെ കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും ഭാരത് ബയോടെക്കിന് നന്ദി എന്ന് മറ്റൊരു ട്വിറ്റർ ഉപയോക്താവ് കുറിച്ചു.