Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗത്തിന് നേരെ ജീവനക്കാരന്റെ കയ്യേറ്റ ശ്രമം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ ഭരണ സമിതി അംഗത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി ആക്ഷേപം .ചെയർമാന്റെ പി എ വൈശാഖിനെതിരെയാണ് ആക്ഷേപം .. കേരള കോൺഗ്രസ് മാണി വിഭാഗം അംഗം മനോജ് ബി നായരെയാണ് അദ്ദേഹത്തിന്റെ മുറിയിൽ കയറി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതത്രെ ,. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ആക്രമിക്കാൻ ശ്രമിച്ചു .

First Paragraph Rugmini Regency (working)

മനോജ് ബി നായരെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ മുറിയിൽ ചെന്ന പൊതു പ്രവത്തകരായ പൊളി ഫ്രാൻസിസ് , ബിജീഷ് എന്നിവർക്ക് നേരെയും പി എ യുടെ കയ്യേറ്റ ശ്രമം ഉണ്ടായി ഇത് സംബ്ബന്ധിച്ചു പോളി ഫ്രാൻസിസ് ഗുരുവായൂർ ടെമ്പിൾ പോലീസിൽ പരാതി നൽകി .

Second Paragraph  Amabdi Hadicrafts (working)

അടുത്തിടെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ 32 താൽക്കാലിക അദ്ധ്യാപകരെ നിയമിച്ചിരുന്നു , ഇത് മുഴുവൻ
സൂപ്പർ ചെയർ മാൻ ചമഞ്ഞു പി എ വൈശാഖ് നേരിട്ടാണ് നടത്തിയതത്രെ ഒരു മാസത്തെ ശമ്പളമാണ് ഇതിനായി ഓരോരുത്തരുടെയും കയ്യിൽ നിന്നും വാങ്ങിയതെന്ന് ആരോപണം ഉയർന്നിരുന്നു . ഇത് സംബന്ധിച്ചു മനോജ് ബി നായരും വൈശാഖും തമ്മിൽ തർക്കം ഉണ്ടായിരുന്നു അതിന്റെ തുടർച്ചയായിട്ടാണ് കയ്യേറ്റ ശ്രമം അരങ്ങേറിയത് .എന്ന വിവരമാണ് പുറത്തു വരുന്നത് . വൈശാഖിനെതിരെ ഭരണ സമിതി അംഗം ചെയർമാന് പരാതി നൽകിയിട്ടുണ്ട് .