ചാവക്കാടും, ഗുരുവായൂരും ഭരണഘടന സംരക്ഷണ പ്രതിജ്ഞ കോൺഗ്രസ് സംഘടിപ്പിച്ചു.
ഗുരുവായൂർ : ഇന്ത്യൻ ഭരണഘടനയെ ചോദ്യം ചെയ്യാനും, അവഹേളിക്കാനും, ജനമദ്ധ്യത്തിൽ താഴ്ത്തികെട്ടാനുള്ള കുൽസിത നീക്കത്തിനെതിരായും, ഭരണഘടനാ ശില്പി ഡോ: ബി.ആർ അബേദ്കറോടുള്ള അനാദരവുനുമെതിരെ ഭരണഘടനയോടു് കൂറും, പ്രതിബദ്ധതയും ഉയർത്തി പിടിച്ച് കൊണ്ടു് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഴക്കെ നട ഗാന്ധി സ്മൃതി മണ്ഡപത്തിന് മുമ്പിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലി പ്രതിബദ്ധത സദസ്സ് സംഘടിപ്പിച്ചു.
സദസ്സ് ഗാന്ധിയൻ മോഹൻദാസ് ചേലനാട്ട് ഉൽഘാടനം ചെയ്തു.നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ് അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട്,നഗരസഭ കൗൺസിലർമാരായ,,
കെ.പി.എ.റഷീദ്, സി.എസ്.സൂരജ്, വി.കെ.സുജിത്ത്, മണ്ഡലം വൈസ് പ്രസിഡൻ്റ് സ്റ്റീഫൻ ജോസ്,മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് മേഴ്സി ജോയ്, നേതാക്കളായ ബാബു ഗുരുവായൂർ, ടി.വി.കൃഷ്ണദാസ്, വി.കെ.ഷൈമിൽ, പ്രതീഷ് ഒടാട്ട്, വി.എ.സുബൈർ, വി.എസ് നവനീത്, ജോയ് തോമാസ്, റെയ്മണ്ട് മാസ്റ്റർ, പി.എം.മുഹമ്മദുണ്ണി എന്നിവർ സംസാരിച്ചു
ചാവക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞയും യോഗവും നടത്തി. മണ്ഡലം പ്രസിഡണ്ട് കെ വി ഷാനവാസ് പി എ നാസർ കെ വി സത്താർ പി കെ കബീർ സുപ്രിയ രാമചന്ദ്രൻ ജമാൽ താമരത്ത് കെ ബി ബിജു ടി എച്ച് റഹിം റിഷിലാസർ ഷുക്കൂർ തിരുവത്ര തുടങ്ങിയവർ സംബന്ധിച്ചു