
ഗുരുവായൂരിൽ ഭണ്ഡാരം വരവ് ആയി 6.98 കോടി രൂപ രണ്ടര കിലോ സ്വർണവും ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ 6,98,32,451 രൂപ ലഭിച്ചു . ഇതിനു പുറമെ രണ്ടു കിലോ അഞ്ഞൂറ്റി അഞ്ച് ഗ്രാം ഇരുനൂറ് മില്ലിഗ്രാം ( 2.505.200) സ്വർണവും ലഭിച്ചു .15കിലോ 545 ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട് .. ക്ഷേത്രത്തിന് പുറത്തുള്ള ഇ ഹുണ്ടിയിൽ നിന്ന് 3,01,788( എസ് ബി ഐ ),72,587(യു ബി ഐ )16203 (ഐ സി ഐ സി ഐ) 15,404 (പി.എൻ.ബി ) രൂപയും ലഭിച്ചിട്ടുണ്ട് .

കേന്ദ്ര സർക്കാർ പിൻ വലിച്ച 2000 ത്തിന്റെ 49 എണ്ണവും , നിരോധിച്ച ആയിരത്തിന്റെ 36 എണ്ണ വും അഞ്ഞൂറിന്റെ 93 എണ്ണവും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചു . ധനലക്ഷ്മി ബാങ്കിനായിരുന്നു ഇത്തവണത്തെ ഭണ്ഡാരം എണ്ണൽ ചുമതല.
നോട്ട് നിരോധനം നടപ്പിലായി വർഷങ്ങൾ പലത് കഴിഞ്ഞിട്ടും നിരോധിച്ച നോട്ടുകൾ ഭണ്ഡാര ത്തിൽ നിക്ഷേപിക്കുന്നതിൽ ഒരു കുറവും വന്നിട്ടില്ല. എല്ലാ മാസവും നിരോധിച്ച നോട്ടുകൾ നിക്ഷേപിക്കുന്നത് ക്ഷേത്ര ജീവനക്കാരിൽ ആരെങ്കിലുമാണോ എന്ന സംശയമാണ് ഉയരുന്നത്
