Header 1 vadesheri (working)

ഭക്തിയുടെ ലഹരിയിൽ പതിനായിരങ്ങൾ കാവു തീണ്ടി

Above Post Pazhidam (working)

കൊടുങ്ങല്ലൂർ : കാളി -ദാരിക യുദ്ധത്തില്‍ ദേവിയുടെ വിജയമാഘോഷിക്കുന്ന കാവുതീണ്ടലില്‍ കൊടുങ്ങല്ലൂര്‍ ഭക്തിലഹരിയിലായി. പതിനായിരങ്ങള്‍ അമ്മേ ശരണം ദേവീ ശരണം വിളികളോടെ കാവുതീണ്ടലില്‍ പങ്കെടുത്തു.

First Paragraph Rugmini Regency (working)

പൂജയ്ക്കുശേഷം ക്ഷേത്രം കഴുകി വൃത്തിയാക്കി എല്ലാവരും പുറത്തിറങ്ങിയ ശേഷമാണ് അതീവരഹസ്യമായ തൃച്ചന്ദനച്ചാര്ത്ത് പൂജനടന്നത്. തുടര്ന്ന് ക്ഷേത്രത്തിന്റെ കിഴക്കേ നിലപാടുതറയില്‍ ഉപവിഷ് ടനായ കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ പട്ടുക്കുട ഉയര്ത്തി് അനുമതി നല്കികയതോടെയാണ് കാവുതീണ്ടല്‍ നടന്നത്.

നിലപാടുതറകളിലും ക്ഷേത്രാങ്കണത്തിലും പരിസരങ്ങളിലും ഭക്തിലഹരിയില്‍ നിറഞ്ഞുനില്ക്കുസന്ന വന്‍ ജനക്കൂട്ടം ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വെച്ച് ഓടി കാവുതീണ്ടി. പാലക്കവേലന്‍ എന്ന വിശേഷണമുള്ള ചിറക്കല്‍ ദേവിദാസനാണ് ആദ്യം കാവുതീണ്ടാനുള്ള അവകാശം.

Second Paragraph  Amabdi Hadicrafts (working)

ഇന്നലെ രേവതി വിളക്ക് തെളിഞ്ഞു. ദീപ സ്തംഭങ്ങളിലും നിലവിളക്കുകളിലും കല്വി്ളക്കുകളിലും മണ്ചെഞരാതുകളിലും സഹസ്ര ദീപങ്ങള്‍ തെളിച്ചു. ദേവീസ്തുതികളുമായി ക്ഷേത്ര നഗരിയിലെത്തിയ ഭക്തര്‍ രേവതി വിളക്കു ദര്ശിുച്ചു സായൂജ്യമടഞ്ഞു