Post Header (woking) vadesheri

ക്രിസ്തുവിന്‍റെ പീഡാനുഭവസ്മരണയില്‍ ഭക്തിനിർഭരമായി പാലയൂർ തീർത്ഥകേന്ദ്രം

Above Post Pazhidam (working)

ചാവക്കാട് : യേശു ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്മരണ പുതുക്കി ആഗോള ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിച്ചു. മറ്റുള്ളവരുടെ പാപങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ക്രിസ്തു സഹിച്ച പീഡനങ്ങളുടെ അവസാനമായിരുന്നു ഗാഗുല്‍ത്തമലയിലെ യേശുവിന്‍റെ കുരിശുമരണം. വിശുദ്ധവാരാചരണത്തിന്‍റെ പരിസമാപ്തിയിലേക്ക് കടക്കുന്ന വിശ്വാസികള്‍ക്കായി സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.

Arya bhavan inner

Second Paragraph  Sarovaram(working)

ദുഃഖ വെള്ളിയിലെ രാവിലത്തെ തിരുക്കർമങ്ങൾക്ക് ഫാ സജി കിഴക്കുംകരയിൽ മുഖ്യ കർമികത്വം നൽകി. തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ, സഹ വികാരി ആന്റോ രായപ്പൻ, ഫാ ജോജോ ചക്കുംമുട്ടിൽ എന്നിവർ സഹ കാർമികരായി.തുടർന്ന് ദൈവാലയത്തിൽ അഖണ്ഡ പുത്തൻപ്പാന പാരായാണവും നടന്നു.വൈകുന്നേരം 4 മണിക്ക് വിലാപ യാത്രയും, ചാവക്കാട് നഗരത്തിലേക്ക് നഗരിക്കാണിക്കലും ഉണ്ടായിരുന്നു.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

നഗര കാണിക്കലിന് ശേഷം ഫാ ബിസ്റ്റൺ കൂള പീഡാനുഭവ സന്ദേശം നൽകി. കെ സി വൈ എം പാലയൂർ ഒരുക്കിയ ‘ഡിസ്മസ്സ്(പശ്ചാത്തപിച്ച കള്ളൻ)’ എന്ന പീഡാനുഭവ ഹ്രസ്സ്വ നാടകത്തോടുകൂടി പീഡാനുഭവ വെള്ളിക്ക്‌ സമാപനമായി.അസി വികാരി ഫാ ആന്റോ രായപ്പൻ, ഇടവക ട്രസ്റ്റിമാരായ ജിന്റോ ചെമ്മണ്ണൂർ, ജോസഫ് വടക്കൂട്ട്, മാത്യു ലീജിയൻ, സിന്റോ തോമസ്, തീർത്ഥ കേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, തീർത്ഥ കേന്ദ്രം
പി ർ ഒ ജെഫിൻ ജോണി ഇ, വിശുദ്ധവാര കമ്മിറ്റി ഷാജു ചെറുവത്തൂർ,തോമസ് വാകയിൽ, സിമി ഫ്രാൻസിസ്, എന്നിവർ നേതൃത്വം നൽകി.