
ഭക്തിഗാന മാധുര്യവുമായി കെ.എസ് ചിത്ര

ഗുരുവായൂർ : ഗുരുവായൂർ ഉത്സവം നാലാം ദിനത്തിൽ ശ്രീഗുരുവായൂരപ്പന് മുന്നിൽ ഭക്തിഗാന മാധുര്യവുമായി കെ.എസ്.ചിത്ര. ഭക്തി നിറവിൽ ഗാന സമർപ്പണം ഹൃദയത്തിലേറ്റുവാങ്ങി ഭക്തസഹസ്രങ്ങൾ. കൂടെ പാടിയും മനസിൽ മൂളിയും അവർ ഭക്ത്യാനന്ദ നിർവൃതി നേടി….

. ഗണപതി സ്തുതിയോടെ തുടങ്ങിയ ഗാനസന്ധ്യയിൽ കെ.എസ് ചിത്ര കൂടുതലും പാടിയത് കൃഷ്ണഭക്തിഗാനങ്ങളാണ്. പ്രശസ്ത സംഗീത സംവിധായകൻ ടി.എസ്.രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓർക്കസ്ട്ര ഒരുക്കിയത്. ഭക്തിഗാനമേള സമർപ്പണത്തിനെത്തിയ കെ.എസ് ചിത്രയെ ദേവസ്വം ആദരിച്ച

.ചെയർമാൻ ഡോ.വി.കെ.വിജയൻ നിലവിളക്ക് ഉപഹാരമായി സമ്മാനിച്ചു. ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ പൊന്നാടയണിയിച്ചു. ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ, ചീഫ് ഫിനാൻസ് ആൻ്റ് അക്കൗണ്ട്സ് ഓഫീസർ കെ.പി.സജിത്, ഡി എ ടി .രാധിക, എന്നിവർ സന്നിഹിതരായി.

