
ഭഗവാന്റെ ഖജനാവ് ചോർത്തുന്ന സ്ഥാപനമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഭഗവാന്റെ ഖജനാവ് ചോർത്തുന്ന സ്ഥാപനമായി മാറി ,യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവിടെ അധ്യാപകർ ശമ്പളം പറ്റുന്നത് .സി ബി എസ ഇ സിലബസ് പിന്തുടരുന്ന സ്കൂളിൽ സർക്കാർ സ്കൂളിൽ നൽകുന്നതിനേക്കാൾ ഉയർന്ന ശമ്പളമാണ് ഹയർ സെക്കണ്ടറി അധ്യാപകർക്ക് നൽ കുന്നത് . നിയമ പ്രകാരം ആഴ്ചയിൽ 15 മണിക്കൂർ ഹയർ സെക്കന്ററിയിൽ ക്ലാസ് എടുക്കുന്നവർക്കേ സീനിയർ അധ്യാപകരുടെ ശമ്പളത്തിന് അർഹതയുള്ളൂ . അല്ലാത്തവർക്ക് ജൂനിയർ അധ്യാപകരുടെ ശമ്പളം നൽകും .

എന്നാൽ ഇവിടെ ഹൈ സ്കൂളിൽ ക്ലാസ് എടുക്കുന്നവരും സീനിയർ അധ്യാപകരുടെ സ്കെയിലി ൽ ആണ് ശമ്പളം വാങ്ങുന്നത് .ലക്ഷ കണക്കിന് രൂപയാണ് പ്രതിവർഷം ദേവസ്വത്തിന് ഈ വകയിൽ നഷ്ടം സംഭവിക്കുന്നത് .22 താത്കാലിക അധ്യാപകർ അടക്കം 60 അധ്യാപകരും 19 അനദ്ധ്യാപകരും ആണ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജോലി ചെയ്യുന്നത് .1300 ഓളം വിദ്യാർഥികൾക്ക് ഏകദേശം 3,000 (കെ ജി ) 5,000 ( എൽ പി ) 7,000 ( യു പി ) 9,000 ( ഹൈ സ്കൂൾ ) 15,000 ( ഹയർ സെക്കണ്ടറി )എന്നിങ്ങനെയാണ് ഫീസ് ഘടന .

സ്കൂളിന് അടിസ്ഥാന സൗകര്യം ഒരുക്കാൻ കോടികളാണ് ദേവസ്വം ഒഴുക്കുന്നത് , അതിന് പുറമെയാണ് അനർഹമായ ശമ്പള വിതരണം . മാറി വരുന്ന ഭരണ സമിതിക്കോ , അഡ്മിനിസ്ട്രേറ്റർമാർക്കോ ഇതൊന്നും നിയന്ത്രിക്കാൻ ഒരു താല്പര്യവും ഇല്ല . പാർട്ടിക്ക് ലെവി കൊടുക്കുന്നവരാകുമ്പോൾ നടപടി എടുക്കാൻ ധൈര്യപ്പെടില്ല
 
			