Header 1 = sarovaram
Above Pot

ബെംഗളൂരുവിൽ പടക്ക കടയിലെ തീപ്പിടുത്തത്തിൽ 12 പേർ കൊല്ലപ്പെട്ടു

ബെംഗളൂരു : ബെംഗളൂരുവിൽ പടക്ക കടയിലെ തീപ്പിടുത്തത്തിൽ 12 പേർ കൊല്ലപ്പെട്ടു . നിരവധി പേർക്ക് പരിക്കേറ്റു കർണാടക-തമിഴ്നാട് അതിർത്തിയിലെ ആനേക്കൽ താലൂക്കിലെ അത്തിബെലെയിലെ പടക്കക്കടയിൽ ശനിയാഴ്ച വൈകീട്ടാണ് തീപിടിത്തം നടന്നത് . വാഹനത്തിൽ നിന്നും പടക്കങ്ങൾ ഇറക്കുന്നതിനിടെയാണ് തീപിടുത്തം നടന്നത്

Astrologer

വിവരമറിഞ്ഞയുടൻ ഫയർ സർവീസ് ഉദ്യോഗസ്ഥരും സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡിആർഎഫ്) അധികൃതരും സ്ഥലത്തെത്തി. ഈ വർഷത്തെ ദീപാവലിക്ക് കടയിൽ ലക്ഷങ്ങളുടെ പടക്കങ്ങൾ സൂക്ഷിച്ചിരുന്നതായി റിപ്പോർട്ട് മരിച്ചവരിൽ ഭൂരിഭാഗവും തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളാണ് മരിച്ച എല്ലാവരുടെയും മൃതദേഹങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തു . മറ്റു രണ്ട് ലോറികളും,നിരവധി ഇരുചക്ര വാഹനങ്ങളും , അഞ്ച് കടകളും കത്തിനശിച്ചു. സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കർണാടക ഉപമുഖ്യമന്ത്രി അത്തിബെലെ സന്ദർശിക്കും

Vadasheri Footer