Madhavam header
Above Pot

ബൊലെറോയിൽ തുരുമ്പ് , മഹീന്ദ്ര കമ്പനി നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ കോടതി

തൃശൂർ : മഹീന്ദ്രയുടെ ബൊലെറോ ജീപ്പ് വാങ്ങി അധികം കഴിയുമ്പോഴേക്കും തുരുമ്പ് പിടിച്ചതിനെ തുടർന്ന് നൽകിയ പരാതിയിൽ കമ്പനിയോട് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവിട്ടു . കല്ലൂർ നായരങ്ങാടിയിലെ കാട്ടൂക്കാരൻ വീട്ടിൽ ജസ്റ്റിൻ തൃശൂർ കുട്ടനെല്ലൂരിലുള്ള ഐ ടി എൽ മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നുമാണ് ബൊലേറോ വാങ്ങിയത് . വാഹനം വാങ്ങി കുറച്ചു കഴിയുമ്പോഴേക്കും വാഹനത്തിന്റെ പല ഭാഗത്തും തുരുമ്പ് പ്രത്യക്ഷ പെട്ട് തുടങ്ങിയിരുന്നു . ഏജൻസിയെ സമീപിച്ചപ്പോൾ അവർ കൈ ഒഴിഞ്ഞു .

Astrologer

തുടർന്ന് ഏജൻസി ക്കെതിരെയും വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻറ് മഹീന്ദ്ര കമ്പനിക്കെതിക്കെതിരെയും ഹർജി ഫയൽ ചെയ്യുകയായിരുന്നു . കോടതി നിശ്ചയിച്ചനിയോഗിച്ച എക്സ്പർട്ട് കമ്മീഷണർ വാഹനം പരിശോധിച്ച് പരാതി സത്യമാണെന്ന് കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു . വാഹനം ശരിയായി പരിപാലിക്കാത്തതിനാൽ ആണ് തുരുമ്പ് പിടിച്ചതെന്ന വാദമാണ് കമ്പനി ഉന്നയിച്ചത് .

കമ്പനിയുടെ വാദം തള്ളിയ, പ്രസിഡണ്ട് സി ടി സാബു മെമ്പർ മാരായ ഡോ കെ രാധാകൃഷ്ണൻ നായർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 25000 രൂപ നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു . ഹർജിക്കാരന് വേണ്ടി അഡ്വ ഏ ഡി ബെന്നി ഹാജരായി വാദം നടത്തി . മറ്റുള്ള വണ്ടികളെ അപേക്ഷിച്ചു ബെലോറ പെട്ടെന്ന് തുരുമ്പ് പിടിക്കുന്നതായി ഉപഭോക്താക്കൾക്ക് വലിയ പരാതി ഉള്ളതായി ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു

Vadasheri Footer