Header 1 vadesheri (working)

എല്ലാ ബീഡി തൊഴിലാളികൾക്കും മുഴുവൻ ഗ്രാറ്റുവിറ്റിയും നൽകണം

Above Post Pazhidam (working)

ചാവക്കാട്. പിരിഞ്ഞുപോയ എല്ലാ ബീഡി തൊഴിലാളികൾക്കും ഉടൻ തന്നെ മുഴുവൻ ഗ്രാറ്റുവിറ്റിയും നല്‍കണമെന്ന് തൃശ്ശൂർ ജില്ല ബീഡി വർക്കേഴ്സ് യൂണിയൻ (സിഐടിയു) തൃശ്ശൂര്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.തൊഴിലാളികളുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ കൾ പാലിക്കാത്ത കാജാ കമ്പനി അധികൃതരുടെ നടപടിയിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി . തൊഴിലാളികളെ നിർബന്ധമായി പിരിച്ചുവിടുന്ന സമീപനത്തിൽ നിന്നും രാജാ കമ്പനി അധികൃതർ പിന്മാറുക,ബീഡി വ്യവസായത്തെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക എന്നിവയും സമ്മേളനം ആവശ്യപ്പെട്ടു.

First Paragraph Rugmini Regency (working)

new consultancy

സിഐടിയു ജില്ലാ വൈസ് പ്രസിഡൻറ് കെ എഫ് ഡേ വീഡ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ബീ‍ഡി തൊഴിലാളിയൂണിയൻ ജില്ലാ പ്രസിഡൻറ് കെ വി അബ്ദുൽ ഖാദർ എംഎൽഎ അധ്യക്ഷനായി. ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ അക്ബർ ജില്ലാ സെക്രട്ടറി കെ വി പീതാംബരൻ എസ് എം മജീദ് കെ എസ് സലാം , യു കെ മണി, വസന്ത വേണു, കെ ശാരദാമ്മ, കെ എം അലി എന്നിവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)

buy and sell new