Above Pot

കടൽ ക്ഷോഭിച്ചു, ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിജ് തകർന്നു.

ചാവക്കാട്: കടൽ ക്ഷോഭിച്ചു, ബ്ലാങ്ങാട് ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിജ് തകർന്നു .ആ സമയത്ത് ബ്രിജിൽ സന്ദർശകർ ഇല്ലതിരുന്നതിനെത്തുടർന്ന് ദുരന്തം ഒഴിവായി. ശക്തമായ വേലിയേറ്റത്തിലാണ് ഫ്‌ളോട്ടിങ് ബ്രിജ് രണ്ടായി വേര്‍പ്പെട്ടത് . സംഭവത്തെ തുടര്‍ന്ന് ബ്രിഡ്ജ് പൂര്‍ണമായും കഷണങ്ങളായി അഴിച്ചെടുത്ത് കരയിലേക്ക് കയറ്റി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ശക്തമായ തിരയടിച്ച് ബ്രിജി നെ പരസ്പരം ബന്ധിപ്പിക്കുന്ന കൊളുത്തുകള്‍ വേര്‍പ്പെട്ട് ഒരു ഭാഗം കരയിലും മറു ഭാഗം കടലിലുമായി രണ്ടായി വേര്‍പ്പെട്ടത്.

First Paragraph  728-90

Second Paragraph (saravana bhavan

ട്രാക്ടര്‍ ഉപയോഗിച്ച് കെട്ടിവലിച്ചാണ് പാലത്തിന്റെ കഷണങ്ങള്‍ കരക്കുകയറ്റിയത്.സംഭവസമയത്ത് ജീവനക്കാരല്ലാതെ പാലത്തിന് മുകളില്‍ സന്ദര്‍ശകര്‍ ആരും ഇല്ലായിരുന്നുവെന്ന് ബ്രിജിന്റെ നടത്തിപ്പുകാര്‍ പറയുന്നു.എന്നാല്‍ ഒരു സന്ദര്‍ശകന്‍ ഉണ്ടായിരുന്നുവെന്നും ഇയാള്‍ രക്ഷപ്പെട്ടെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വേലിയേറ്റത്തിന് വീണ്ടും സാധ്യതയുള്ളതിനാലാണ് ബ്രിജ് പൂര്‍ണമായും കരക്കുകയറ്റുന്നതെന്ന് നടത്തിപ്പുകാര്‍ പറഞ്ഞു. കടല്‍ ശാന്തമാവുന്നതു വരെ ഇനി ബ്രിജ് പ്രവര്‍ത്തനമുണ്ടാവില്ലെന്നും അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് ടൂറിസം വകുപ്പിന് കീഴില്‍ ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി(ഡി.എം.സി.)യുടെ നിയന്ത്രണത്തിലുള്ള ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിജ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. ഡി.എം.സി. അപേക്ഷ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ കമ്പനിയാണ് നിശ്ചിത തുക കെട്ടിവെച്ച് ഫ്‌ളോട്ടിങ് ബ്രിജ് നടത്തുന്നത്.