Post Header (woking) vadesheri

കുപ്രസിദ്ധ മോഷ്ടാവായ ബാറ്ററി അജീഷിനെ പോലീസ് അറസ്റ്റ് ചെയ്തു

Above Post Pazhidam (working)

ചാവക്കാട് : കുപ്രസിദ്ധ മോഷ്ടാവായ ബാറ്ററി അജീഷിനെ പോലീസ് അറസ്റ്റ് ചെയ്തു കൂറ്റനാട് നാഗലശ്ശേരി മഞ്ഞക്കാട്ടുപറമ്പില്‍ വിജയന്റെ മകന്‍ അജീഷ് എന്ന ബാറ്ററി അജീഷിനെയാണ് മോഷ്ടിച്ച വാഹനവുമായി രക്ഷപ്പെടുന്നതിനിടെ ചാവക്കാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സെസില്‍ രാജിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പാലക്കാട് ടൗണില്‍ നിന്നും മോഷ്ടിച്ച പെട്ടി ഓട്ടോറിക്ഷയുമായി പോകുന്നതിനിടെയാണ് ചാവക്കാട് വെച്ച് പോലീസ് ഇയാളെ പിടികൂടിയത്.

Ambiswami restaurant

വിവിധ ജില്ലകളിലായി ധാരാളം വാഹന-ബാറ്ററി മോഷണ കേസുകളും അടിപിടി കേസുകളും നിലവിലുളള അജീഷ് തിരുവോണ ദിവസമാണ് തൃശൂര്‍ ജയിലില്‍ നിന്നും ചേലക്കരയില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസിലെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. അന്നു തന്നെ പാലക്കാട്ടു നിന്നും മോഷണം നടത്തുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ ചെയ്തു.

Second Paragraph  Rugmini (working)

സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രേംജിത്ത്, ശ്രീരാജ്, ബിജു പട്ടാമ്പി, സിപിഒമാരായ ഇ കെ ഹംദ് അനസ്. ഷെബി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.