Post Header (woking) vadesheri

ബർലിൻ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

Above Post Pazhidam (working)

കണ്ണൂര്‍: ;ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്ത്ത/കനുമായിരുന്ന ബർലിൻ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. 97 വയസായിരുന്നു. കണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. വാര്ധിക്യസഹജമായ അസുഖങ്ങളെ തുടര്ന്ന്് വീട്ടില്‍ വിശ്രമത്തിലായിരുന്നു.;ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. ബർലിനിൽ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പത്രങ്ങളുടെ ലേഖകനായി പ്രവര്ത്തിച്ചു.

Ambiswami restaurant

പി കൃഷ്ണപിള്ള, ഏകെ ഗോപാലന്‍ തുടങ്ങിയ നേതാക്കളുമായി ഉറ്റബന്ധം പുലര്ത്തി്യിരുന്നു. സ്‌കൂള്‍ വിദ്യാര്ത്ഥി യായിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയപ്രവര്ത്തനത്തില്‍ ഏര്പ്പെട്ടു. കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ കുഞ്ഞനന്തന്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്ട്ടി യില്‍ അംഗമാവുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്ട്ടി നിരോധിക്കപ്പെട്ട സമയത്ത്, പാര്ട്ടി നേതാക്കളേയും, സന്ദേശങ്ങളും സുരക്ഷിതമായി ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോകുന്ന ചുമതലയാണ് കുഞ്ഞനന്തന്‍ നിര്വ്വഹിച്ചിരുന്നത്.

പാര്ട്ടി പിളര്ന്ന്തിന് ശേഷം, സിപിഎമ്മിനൊപ്പം നിന്ന കുഞ്ഞനന്തന്‍, വിഭാഗീയത കാലത്ത് വിഎസിനൊപ്പം നിലയുറപ്പിച്ചു. 2005 മാര്ച്ച് മൂന്നിന് അദ്ദേഹത്തെ പാര്ട്ടിയില്‍ നിന്ന് പുറത്താക്കി

Second Paragraph  Rugmini (working)

കഴിഞ്ഞ കുറെ വര്ഷിങ്ങളായിസിപിഎമ്മിലെ തെറ്റായ നയങ്ങളെ എതിര്ത്ത തിനാല്‍ പാര്ട്ടി യിലെ ഒരു വിഭാഗം നേതാക്കളുടെ എതിര്പ്പി നു കാരണമായി. സിപിഎമ്മിലെ മുതിര്ന്നാ നേതാവ് വിഎസ്.അച്യുതാനന്ദന്‍ അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്ശിച്ചത് പാര്ട്ടി ക്കകത്ത് ഏറെ വിവാദങ്ങള്ക്കു് കാരണമായി.2015ല്‍ സിപിഎം പ്രാദേശിക ഘടകത്തിലേക്ക് തിരിച്ചെടുത്തു.

കണ്ണൂരിലെ ചെറുകുന്നില്‍ കോളങ്കട പുതിയ വീട്ടില്‍ അനന്തന്‍ നായരുടേയും ശ്രീദേവിയുടേയും മകനായി 1926 നവംബര്‍ 26നായിരുന്നു ജനനം. നാറാത്ത് ഈസ്റ്റ് എല്‍.പി.സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയര്‍ എലിമെന്ററി സ്‌കൂളിലും തേഡ്‌ഫോറത്തില്‍ കണ്ണൂര്‍ ടൗണ്‍ മിഡില്‍ സ്‌കൂളിലും ഫോര്ത്ത് ഫോറം മുതല്‍ പത്താം ക്ലാസ്സുവരെ ചിറക്കല്‍ രാജാസിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്ത്തി യാക്കി. രാജാസ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ രാഷ്ട്രീയപ്രവര്ത്ത നം തുടങ്ങിയിരുന്നു.

Third paragraph

പി കൃഷ്ണപിള്ളയാണ് രാഷ്ട്രീയ ഗുരു.1943 മേയ് മാസത്തില്‍ ബോംബെയില്‍ വെച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാര്ട്ടി യുടെ ഒന്നാം കോണ്ഗ്രലസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി 17 വയസ്സുള്ള കുഞ്ഞനന്തനായിരുന്നു. 1942 ലാണ് പാര്ട്ടി അംഗത്വം ലഭിക്കുന്നത്. കോണ്ഗ്ര്സ്സിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ കുഞ്ഞനന്തന്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്ട്ടി യില്‍ അംഗമാവുകയായിരുന്നു.