ബാങ്ക് തിരഞ്ഞെടുപ്പ് , ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെ നീക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ബ്ളോക് നേതാക്കൾ രംഗത്ത്
ചാവക്കാട്: പ്രാഥമിക വികസന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പിനെ ചൊല്ലി ഗുരുവായൂർ കോൺഗ്രസിലെ അടി തുടരുന്നു . കേരളത്തിലെ കോൺഗ്രസ് ഒന്നാകെ ഇടതു ഭരണത്തിനെതിരെ പോരാടുമ്പോഴാണ് ഗുരുവായൂരിലെ നേതാക്കൾ പരസ്പരം അടിതുടരുന്നത് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ച ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപനെ തത്സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ബ്ളോക് നേതാക്കൾ രംഗത്ത് എത്തി . യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സി.എസ്.സൂരജിന്റെ നേതൃത്വത്തിലുള്ളവരാണ് ബ്ലോക്ക് പ്രസിഡന്റിനെതിരേ നടപടി ആവശ്യപ്പെട്ട് വാർത്ത സമ്മേളനം നടത്തിയത്.
ബ്ലോക്ക് പ്രസിഡന്റിനെ നീക്കാന്‍ ഡി.സി.സി., കെ.പി.സി.സി. പ്രസിഡന്റുമാരോട് ആവശ്യപ്പെട്ടതായും ഇവര്‍ അറിയിച്ചു.തിരഞ്ഞെടുപ്പിന്റെ തലേന്ന് പാര്‍ട്ടി പാനലിനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയും എന്നാല്‍ അതിന് ഘടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയുമാണ് ബ്ലോക്ക് പ്രസിഡന്റ് ചെയ്തതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ബ്ലാക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഔദ്യോഗിക സ്ഥാനാര്‍ഥിയുടെ വിജയത്തിന് വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും പരാജയം ഒരാളുടെ മേല്‍ കെട്ടിവെക്കാന്‍ ഡി.സി.സി. നേതൃത്വം ശ്രമിക്കുകയാണെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നിഖില്‍ ജി.കൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് മറുവിഭാഗത്തിന്റെവാർത്ത സമ്മേളനം. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പ്രതീഷ് ഓടാട്ട്, എം.പി.മുനാഷ്, വി.എസ്. നവനീത്, റിഷ്ി ലാസര്‍ എന്നിവരും വാർത്ത സ്‌മ്മേളനത്തില്‍ പങ്കെടുത്തു.