Above Pot

വാ​യ്പാ മൊ​റ​ട്ടോ​റി​യം ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്കു​ കൂ​ടി നീ​ട്ടാ​ന്‍ ത​യാ​റെ​ന്നു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.

ന്യൂദല്‍ഹി: രാ​ജ്യ​ത്തെ വാ​യ്പാ മൊ​റ​ട്ടോ​റി​യം ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്കു​ കൂ​ടി നീ​ട്ടാ​ന്‍ ത​യാ​റെ​ന്നു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. സു​പ്രീം​കോ​ട​തി​യി​ലാ​ണു കേ​ന്ദ്രം ഇ​തു​സം​ബ​ന്ധി​ച്ച നി​ല​പാ​ട് അ​റി​യി​ച്ച​ത്. ഹ​ര്‍​ജി വീ​ണ്ടും ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. അ​തേ​സ​മ​യം, ഇ​ക്കാ​ല​യ​ള​വി​ലെ പ​ലി​ശ എ​ഴു​തി​ത്ത​ള്ളു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ഉ​റ​പ്പു​പ​റ​യാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ര്‍​ബി​ഐ, ബാ​ങ്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​രു​മാ​യി കേ​ന്ദ്രം കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ന​ട​ത്തി തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നു കേ​ന്ദ്ര​ സര്‍ക്കാരിനാ​യി സു​പ്രീം കോടതി​യി​ല്‍ ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം 23 ശ​ത​മാ​നം ഇ​ടി​ഞ്ഞ കാ​ര്യ​വും സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ ചൂണ്ടി​ക്കാ​ട്ടി. വാ​യ്പ​ക​ള്‍​ക്ക് റി​സ​ര്‍​വ് ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ച ആ​റു മാ​സ​ത്തെ മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി തിങ്ക​ളാ​ഴ്ച അ​വ​സാ​നി​ച്ചി​രു​ന്നു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റി​സ​ര്‍​വ് ബാ​ങ്ക് മൊ​റ​ട്ടോ​റി​യം പ്രഖ്യാ​പി​ച്ച​ത്.

First Paragraph  728-90