Header 1 vadesheri (working)

കാഴ്ചക്കാരിൽ കൗതുകമായ് ഒരു ബാൻഡ് മേളം അരങ്ങേറ്റം

Above Post Pazhidam (working)

ഗുരുവായൂർ : ലക്ഷ്യം നന്നെങ്കിൽ തടസ്സങ്ങളില്ല ; എന്ന് മനസിലുറപ്പിച്ച് ബാൻഡ് മേളം ടീം സാധ്യമാക്കാൻ മുന്നിട്ടിറങ്ങിയ കാക്കശ്ശേരി വിദ്യാവിഹാർ സെൻട്രൽ സ്കൂളിലെ അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും അതിനായി ആകെ വേണ്ടി വന്നത് മൂന്നാഴ്ച്ച മാത്രം. ഈ മേഖലകയുമായി യാതൊരു വിധ ബന്ധവുമില്ലാത്തവരാണെങ്കിലും അവരുടെ ദൃഢ നിശ്ചയത്തിന് മുൻപിൽ പ്രതിബന്ധ ങ്ങളെല്ലാം വഴി മാറി.

First Paragraph Rugmini Regency (working)

സാധാരണ , സ്കൂളിലെ രക്ഷാകർത്തൃ ദിനത്തിൽ അതിഥികളെ ആനയിക്കുന്നതിനും മറ്റും വിദ്യാർത്ഥികളുടെ ബാൻഡ് മേളം ടീമിനെയാണ് ഏല്പിക്കാറ്. എന്നാൽ ഈ വർഷം ഇക്കാര്യം തങ്ങൾക്ക് തന്നെ ചെയ്താലോ എന്ന പുതു ആശയം ബാൻഡ് മേളം ഈ വർഷം അധ്യാപകരും രക്ഷാകർത്താക്കളും കൂടി നടത്തുവാൻ ആലോചിച്ചത്. തുടർന്ന് ഇക്കാര്യത്തിന് പ്രമുഖ നർത്തകിയും സ്കൂളിലെ നൃത്താധ്യാപികയുമായ ശ്രീദേവി സുജീഷ് പിന്തുണ പ്രഖ്യാപിച്ചതോടെ ധൈര്യമായി.

Second Paragraph  Amabdi Hadicrafts (working)

സ്കൂൾ പഠന കാലത്ത് ബാൻഡ് മേളം ടീമിലെ അംഗമായിരുന്ന ശ്രീദേവി സുജീഷിന്റെ അധ്യാപനത്തിലാണ് വീട്ടമ്മമാരും അധ്യാപകരും സ്കൂളിലെ വിദ്യാർത്ഥിയുടെ മുത്തശ്ശിയുമടക്കമുള്ള ടീം പഠനത്തിനായിറങ്ങിയത്. അവസാനവട്ട മിനുക്കു പണികൾക്കായി അന്നകരയിലെ സൈമൺ മാഷും സഹായം ചെയ്തു. തുടർന്നാണ് രക്ഷാകർത്തൃദിനത്തിൽ അതിഥിയായി വന്ന നാഷണൽ അവാർഡ് നേടിയ ഗായിക നഞ്ചിയമ്മയും പ്രമുഖ സിനിമാ പ്രവർത്തകരടക്കമുള്ളവരെ അതിശയിപ്പിക്കുന്ന രീതിയിൽ ടീമിന്റെ അരങ്ങേറ്റം നടന്നത്.

തങ്ങളുടെ ഈ വിജയത്തിൽ പ്രിൻസിപ്പാൾ ഉഷാ നന്ദകുമാർ, പി. ടി. എ. പ്രസിഡന്റ്‌ അഡ്വക്കേറ്റ് സുജിത് അയിനിപ്പുള്ളി , മാനേജിങ് ട്രസ്റ്റീ അഡ്വക്കേറ്റ് മോഹനകൃഷ്ണൻ എന്നിവരുടെ തുടർച്ചയായ പ്രോത്സാഹനങ്ങൾ പ്രചോദനമായെന്നും തുടർന്നും ബാൻഡ് മേളവുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ പങ്കെടുക്കുവാനാണ് തീരുമാനമെന്നും ടീം മാനേജർ ശ്രീദേവി സുജീഷ് പറഞ്ഞു.