Above Pot

എ.കെ.ബാലന്റെ ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വം, സി.പി.എമ്മില്‍ തര്‍ക്കം

First Paragraph  728-90

Second Paragraph (saravana bhavan

പാലക്കാട്: മന്ത്രി എ.കെ.ബാലന്റെ ഭാര്യ കെ.പി.ജമീല സിപിഎം സാധ്യത സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംനേടി. ഇത് സംബന്ധിച്ച്‌ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ തര്‍ക്കമുണ്ടായി. പി.കെ.ശശി, എം.ബി.രാജേഷ്, സി.കെ.ചാത്തുണ്ണി, വി.കെ.ചന്ദ്രന്‍, വി.ചെന്താമരാക്ഷന്‍ എന്നിവര്‍ നിര്‍ദേശത്തെ എതിര്‍ത്തു.

എ.കെ.ബാലന്റെ മണ്ഡലമായ തരൂര്‍, കോങ്ങാട് മണ്ഡലങ്ങളില്‍ പി.കെ.ജമീലയെ മത്സരിപ്പിക്കണമെന്നാണ് നിര്‍ദേശം ഉയര്‍ന്നത്. ഇത് രണ്ടും സംവരണ മണ്ഡലങ്ങളാണ്. നാല് ടേം പൂര്‍ത്തിയാക്കിയ ബാലന്‍ മാറി നില്‍ക്കുന്ന സാഹചര്യത്തിലാണ് പി.കെ.ജമീലയെ പരിഗണിക്കുന്നത്. . പാര്‍ട്ടി പ്രഖ്യാപനം നടത്താതെ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നാണ് ബാലന്റെ നിലപാട്.

കെ.പി.ജമീല മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനമെടുക്കാതെ പറയാനാകില്ലെന്ന് സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം എ.കെ.ബാലന്‍ പ്രതികരിച്ചു. പാര്‍ട്ടി തീരുമാനം എടുത്താല്‍ താന്‍ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് തൃത്താലയിൽ എം ബി രാജേഷിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. കടുത്ത മത്സരം നടക്കാൻ സാധ്യതയുള്ള തൃത്താല പോലൊരു മണ്ഡലത്തിലേക്ക് രാജേഷിനെ അയക്കണോ എന്ന കാര്യത്തിൽ പാര്‍ട്ടിയിൽ രണ്ട് അഭിപ്രായമുണ്ടായെങ്കിലും വി ടി ബല്‍റാമിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുക്കാന്‍ രാജേഷിനാവും എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹം അവിടെ സ്ഥാനാര്‍ത്ഥിയായി ജില്ലാ സെക്രട്ടേറിയറ്റ് നിശ്ചയിക്കുകയായിരുന്നു.

സംവരണമണ്ഡലമായ കോങ്ങാട്ട് ഡിവൈഎഫ്ഐ ജില്ലാ അധ്യക്ഷൻ സി പി സുമോദിൻ്റെ പേരാണ് ജില്ലാ ഘടകം നിര്‍ദേശിച്ചത്. പേര് കേട്ട മലമ്പുഴ സീറ്റിൽ ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍റെയും പാലാക്കാട് ജില്ലാ സെക്രട്ടറി സി കെ.രാജേന്ദ്രൻ, എ പ്രഭാകരൻ എന്നിവരുടെ പേരുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. കൂടുതൽ സാധ്യത സി കെ രാജേന്ദ്രനാണ്. ഷാെര്‍ണ്ണൂരിൽ സിറ്റിംഗ് എംഎൽഎ പി കെ ശശിയും, ഒറ്റപ്പാലത്ത് നിലവിലെ എംഎൽഎ ഉണ്ണിയും വീണ്ടും ജനവിധി തേടും