Madhavam header
Above Pot

ബാലാകോട്ടിന്റെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ എഎഫ്‌പി പുറത്തു വിട്ടു

ന്യൂഡല്‍ഹി: ജയ്‌ഷെ തീവ്രവാദികളെ ഇന്ത്യ ശക്തമായ വ്യോമാക്രമണത്തിലടെ കൊലപ്പെടുത്തിയോ? അതോ ഇത് വെറും ഇലക്ഷന്‍ സ്റ്റണ്ട് മാത്രമായിരുന്നോ? ഇപ്പാള്‍ പാക്കിസ്ഥാന്‍ ആരോപിക്കുന്നതിനൊപ്പം ലോകമെമ്ബാടും ചര്‍ച്ചയായ വിഷയത്തില്‍ ഇന്ന് പുതിയൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നു. ലോകപ്രശസ്ത വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് ഫ്രീ പ്രസ് അഥവാ എഎഫ്‌പിയാണ് ബാലാകോട്ടിന്റെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ പുറത്തുവിട്ട് വിഷയം ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്നത്.

ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇതൊരു രാഷ്ട്രീയ പ്രചരണ തന്ത്രമായി ബിജെപി ഉയര്‍ത്തിക്കാട്ടുന്നു. പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്. അതിനിടെയാണ് ഒരു അന്താരാഷ്ട്ര മാധ്യമ ഏജന്‍സി തന്നെ ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. അതുപ്രകാരം ബാലാ കോട്ടില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തിലൂടെ ഒരു നാശവും കെട്ടിടങ്ങള്‍ക്ക് വന്നിട്ടില്ലെന്നാണ് വാര്‍ത്താ ഏജന്‍സി പറയുന്നത്.

Astrologer

കഴിഞ്ഞ വര്‍ഷം ഏപ്രിലിലും ഇക്കഴിഞ്ഞ മാര്‍ച്ച്‌ അഞ്ചിനും ഉപഗ്രഹ ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യം വച്ചാണ് ഈ വിലയിരുത്തല്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ ആക്രമണം നടന്നതിന് പിന്നാലെ അവിടെയെത്തിയ വാര്‍ത്താ ഏജന്‍സിയെ ക്യാമ്ബിന് തൊട്ടു മുന്നില്‍ തടഞ്ഞുവെന്നും അകത്തുകടന്ന് ദൃശ്യങ്ങള്‍ എടുക്കുന്നതില്‍ നിന്ന് വിലക്കിയെന്നും ആണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. ഏതായാലും ലോക മാധ്യമങ്ങളില്‍ ഈ വിഷയം ചര്‍ച്ചയായിരക്കുകയാണ് ഇപ്പോള്‍.

വടക്കുകിഴക്കന്‍ പാക്കിസ്ഥാനില്‍ ജയ്ഷ് ഈ മുഹമ്മദ് (ജെഇഎം) നടത്തിയ ഒരു മത സ്‌കൂള്‍ ഇപ്പോഴും അവിടെ തന്നെ ഉണ്ടെന്നും ഇന്ത്യ അവകാശപ്പെടുന്നതുപോലെ യുദ്ധവിമാനങ്ങള്‍ ആക്രമണംനടത്തിയതായും കുറേ ഭീകരരെ കൊന്നതായി കാണുന്നില്ലെന്നുമാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്.

പ്‌ളാനെറ്റ് ലാബ് എന്ന അന്താരാഷ്ട്ര ഏജന്‍സിയെ ഉദ്ധരിച്ചാണ് അവരുടെ ചിത്രങ്ങള്‍ സഹിതം റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ സാറ്റലൈറ്റ് ഓപ്പറേറ്ററാണ് പ്‌ളാനെറ്റ് ലാബ്‌സ്. എയര്‍സ്‌ട്രൈക്ക് നടന്നതിന് ആറു ദിവസം കഴിഞ്ഞ് മാര്‍ച്ച്‌ നാലിന് ഉള്ള ദൃശ്യങ്ങളിലും അവിടെ കുറഞ്ഞത് ആറ് കെട്ടിടങ്ങളെങ്കിലും ഇപ്പോഴും ഉണ്ടെന്നാണ് ചിത്രങ്ങളിലൂടെ സ്ഥാപിക്കുന്നത്.

പക്ഷേ, അതേസമയം കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ ഇപ്പോഴും ലഭ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ പ്‌ളാനെറ്റ് ലാബ് ലഭ്യമാക്കിയ ദൃശ്യങ്ങളില്‍ കുറഞ്ഞത് 72 സെ. മീ വലുപ്പത്തിലെങ്കിലും ദൃശ്യങ്ങളില്‍ കെട്ടിടങ്ങള്‍ കാണാം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഉണ്ടായിരുന്ന അതേ അവസ്ഥയില്‍ കെട്ടിടങ്ങള്‍ ഇപ്പോഴും നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കെട്ടിടങ്ങള്‍ തകര്‍ന്നതായി കാണുന്നില്ല. മേല്‍ക്കൂരകളും വീണിട്ടില്ല. ചുറ്റും മരങ്ങളും വീണതായി കാണുന്നില്ല – റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വ്യോമാക്രമണം നടന്നതിന്റെ ലക്ഷണങ്ങളിലെന്ന് പറഞ്ഞുകൊണ്ടാണ് റിപ്പോര്‍ട്ട്.

ഇന്ത്യ കഴിഞ്ഞമാസം 26നാണ് പാക്കിസ്ഥാനില്‍ ജയ്‌ഷെ കേന്ദ്രത്തിലേക്ക് വ്യോമാക്രമണം നടത്തുന്നത്. ഉദ്ദേശിച്ച ലക്ഷ്യം ഭേദിച്ചുവെന്നും എല്ലാം തകര്‍ത്തുവെന്നും വന്‍ വിജയമായിരുന്നു ആക്രമണം എന്നും ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ആക്രമണം നടന്നതിന്റെ തെളിവുകള്‍ പുറത്തുവരാത്തത് പിന്നീട് ചര്‍ച്ചയായി. മുന്നൂറോളം തീവ്രവാദികളും കമാന്‍ഡര്‍മാരും നേതാക്കളും കൊല്ലപ്പെട്ടുവെന്ന് കരുതുന്നതായാണ് ഇന്ത്യന്‍ സൈനിക നേതൃത്വം വ്യക്തമാക്കിയത്. എന്നാല്‍ ഇതിന്റെ തെളിവുകള്‍ സര്‍ക്കാര്‍ പുറത്തുവിടുമെന്നും സൈനിക വക്താവ് വ്യക്തമാക്കി.

പാക്കിസ്ഥാന്റെ ആംബുലന്‍സുകള്‍ ഈ മേഖലയില്‍ ആക്രമണം നടന്ന അന്ന് പുലര്‍ച്ചെ വന്നുപോയെന്നും മൃതദേഹങ്ങള്‍ കടത്തിയെന്നും എല്ലാം വാര്‍ത്തകള്‍ വന്നു. പക്ഷേ, ഇക്കാര്യത്തിലൊന്നും ഇന്ത്യന്‍ സര്‍ക്കാര്‍ സ്ഥിരീകരണം പുറത്തുവിട്ടിട്ടില്ല. അതിനിടെയാണ് സാറ്റലൈറ്റ് ചിത്രങ്ങളുമായി പുതിയ റിപ്പോര്‍ട്ട് വരുന്നത്.

Vadasheri Footer