Madhavam header
Above Pot

വ്യാജ വാദങ്ങൾ ഉയർത്തി ചികിത്സ ക്ളെയിം നിഷേധിച്ചു, ബജാജ് ഇൻഷുറൻസ് 76,241 രൂപ നൽകണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ : താടിയെല്ലിലെ ചികിത്സ ദന്ത ചികിത്സയെന്ന് പറഞ്ഞ് ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ കൂർക്കഞ്ചേരിയിലെ തെക്കിനിയത്ത് വീട്ടിൽ ടി.പി.സിജോ ഭാര്യ മേരി തെരെസ് എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഈസ്റ്റ് ഫോർട്ടിലെ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ ഇപ്രകാരം വിധിയായതു്.

Astrologer

മേരി തെരേസ് മാക്സിലറി സൈനസിലെ സിസ്റ്റിന് ചികിത്സ തേടിയിരുന്നു. തുടർന്ന് ക്ളെയിം സമർപ്പിച്ചുവെങ്കിലും അനുവദിക്കുകയുണ്ടായില്ല. ദന്ത ചികിത്സക്ക് ക്ളെയിം അനുവദിക്കില്ല എന്ന് വ്യവസ്ഥയുണ്ടെന്നും ഹർജിക്കാരിക്ക് നടത്തിയ ചികിത്സ പല്ലിൻ്റെ അസുഖത്തെത്തുടർന്നുള്ളതാണെന്നുമായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം.എന്നാൽ ഹർജിക്കാരിയുടെ ചികിത്സ പല്ലിൻ്റെ അസുഖത്തിനല്ലെന്നും മറിച്ച് താടിയെല്ലുമായി ബന്ധപ്പെട്ടതാണെന്നും ഹർജി ഭാഗം കോടതി മുമ്പാകെ വാദിച്ചു.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു മെമ്പർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരുടെ വാദം അംഗീകരിക്കുകയും ക്ളെയിം നിഷേധിച്ച നടപടി സേവനത്തിലെ വീഴ്ചയാണെന്ന് വിലയിരുത്തുകയും ചെയ്തു് 76241 രൂപ 52 പൈസയും ആയതിന് ക്ളെയിം നിഷേധിച്ച തിയ്യതി മുതൽ 9 % പലിശയും ചിലവിലേക്ക് 3000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി

Vadasheri Footer