Above Pot

ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന് ഇടക്കാല ജാമ്യം

കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന് ഇടക്കാല ജാമ്യം. ഏഴ് ദിവസത്തേക്കാണ് ഹൈക്കോടതി നിഷാമിന് ജാമ്യം അനുവദിച്ചത്. നിഷാമിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി വിജയഭാനു ഹൈക്കോടതിയില്‍ ഹാജരായി. മൂന്നു ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം, ദിവസവും പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.2015 ജനവരി 29ന് പുലര്‍ച്ചെ മൂന്നോടെയാണ് ശോഭ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശാംകടവ് കാരമുക്ക് വിളക്കുംകാൽ കാട്ടുങ്ങൽ വീട്ടിൽചന്ദ്രബോസിനെ നിസാം മര്‍ദ്ദിക്കുന്നത്.

First Paragraph  728-90

ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐ.ഡി. കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ എഴുന്നേൽപിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചു. വാഹനമിടിച്ച് പരിക്കേൽപിച്ചതിന് പുറമെ ചന്ദ്രബോസിനെ മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തു. സെക്യൂരിറ്റി റൂമും ഫർണിച്ചറുകളും, ജനലുകളും മുഹമ്മദ് നിസാം അടിച്ചു തകർത്തു. ആക്രമണം തടയാനത്തെിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങ്ങൽ വീട്ടിൽ അനൂപിനും (31) മർദനമേറ്റു.

Second Paragraph (saravana bhavan

buy and sell new

മറ്റ് സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചതിനത്തെുടർന്ന് ഫ്ളയിങ് സ്ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആക്രമണത്തിൽ ചന്ദ്രബോസിന്റെ നട്ടെല്ലും വാരിയെല്ലും തകർന്നിരുന്നു. ശ്വാസകോശത്തിന് സാരമായ പരിക്കേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. 19 ദിവസത്തെ ചികിത്സ ഫലിക്കാതെ ഫെബ്രുവരി 16ന് ചന്ദ്രബോസ് അമല ആശുപത്രിയില്‍ വച്ച്‌ മരിക്കുകയായിരുന്നു.