ഹിമാലയത്തിൽ നിന്ന് ശബരിമലക്ക് യാത്ര തിരിച്ച പദയാത്ര സംഘം ചൊവ്വാഴ്ച്ച രാവിലെ ഗുരുവായൂരിലെത്തും
ഗുരുവായൂർ : ഹിമാലയത്തില്‍ നിന്ന് പദയാത്രയായി ശബരിമലയിലേക്ക് യാത്ര തിരിച്ച മൂവര്‍ സംഘം. ചൊവ്വാഴ്ച്ച രാവിലെ ഗുരുവായൂരിൽ എത്തും കാസര്‍കോട് സ്വദേശികളായ സനത് 36 , പ്രശാന്ത് 40 , സമ്പത്ത് 41 എന്നിവരാണ് ബദരി നാഥിൽ നിന്നും കെട്ട് നിറച്ചു ശബരി മലയിലേക്ക് നടന്നു പോകുന്നത്
ഓഗസ്റ്റ് 27-ന് കാസര്‍കോട് നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം ഋഷികേശിലും തുടർന്ന് ബദരി നാഥിലുമെത്തി ബദരീനാഥ് ക്ഷേത്രം മേല്‍ശാന്തി പയ്യന്നൂര്‍ സ്വദേശിയായ ഈശ്വര്‍ പ്രശാന്ത് റാവല്‍ജിയുടെ നേതൃത്വത്തില്‍ പൂജാ കര്‍മ്മങ്ങള്‍ക്ക് ശേഷം ഇരുമുടി കെട്ട് നിറച്ച് സെപ്റ്റംബര്‍ മൂന്നിന് യാത്ര ആരംഭിച്ചു ഋഷികേശ്, ഹരിദ്വാര്‍, മധുര വൃന്ദാവന്‍, വിജയിനി, ഷിർദി , കോലാപൂര്‍ തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ സംഘം മകര വിളക്കിന് തിരുസന്നിധിയില്‍ എത്തിച്ചേരുവാനാണ് ലക്ഷ്യമിടുന്നത്.
ഡിസംബര്‍ 18ന് സ്വദേശമായ കാസര്‍ഗോഡ് എത്തുകയും അവിടെനിന്ന് പത്ത് പേര്‍ കൂടെ ചേരുകയും ചെയ്തു. 123 ദിവസം പിന്നിട്ടാണ് തൃശ്ശൂര്‍ ജില്ലയില്‍ ഇവര്‍ എത്തിയത്. വടക്കേകാട് മണികണ്ഠാശ്രമത്തില്‍ തിങ്കളാഴ്ച എത്തിയ സംഘം ചെവ്വാഴ്ച്ച പുലർച്ചെ അവിടെ നിന്നും പുറപ്പെട്ട് ഗുരുവായൂരിൽ രാവിലെ ദർശനം നടത്തി തൃപ്രയാർ ക്ഷേത്രത്തിലേക്ക് നടത്തം ആരംഭിക്കും .
വെളുപ്പിന് മൂന്നരയ്ക്ക് നടത്തമാരംഭിച്ച് ദിവസവും 35 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. ഉത്തരാഘണ്ഡ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, എന്നിങ്ങനെ സംസ്ഥാനങ്ങള്‍ താണ്ടിയാണ് യാത്ര. പെയിന്റിംഗ് തൊഴിലാളിയായ പ്രശാന്ത് ഗുരുസ്വാമിയും, ഫോട്ടോഗ്രാഫറായ സനത്തും, കുഷ്യന്‍ പണിക്കാരനായ സമ്പത്തും ചേര്‍ന്ന സംഘം സ്വന്തമായി ഭക്ഷണം പാകം ചെയ്ത്, വൈകീട്ട് ഏതെങ്കിലും ക്ഷേത്രങ്ങളിലും മറ്റുമായി വിശ്രമിച്ചാണ് യാത്ര തുടരുന്നത്. . ശബരിമല പ്രചരണത്തിനും ലോകനന്മയ്ക്കും വേണ്ടിയാണ് ഇത്തരത്തില്‍ പദയാത്ര നടത്തുന്നത് എന്ന് സനത് സ്വാമി പറഞ്ഞു.