Header 1 = sarovaram
Above Pot

കോൺഗ്രസ്സ് നേതാവ് പാലിയത്ത് ചിന്നപ്പൻ നായരെ അനുസ്‌മരിച്ചു

ഗുരുവായൂർ : കോൺഗ്രസ്സ് നേതാവ് പാലിയത്ത് ചിന്നപ്പൻ നായരെ അനുസ്‌മരിച്ചു ഗുരുവായൂരിലെ മുതിർന്ന കോൺഗ്രസ്സ് നേതാവും, മുൻ മണ്ഡലം പ്രസിഡണ്ടും, മികച്ച സഹകാരിയു, മായിരുന്ന പാലിയത്ത് ചിന്നപ്പൻ നായരുടെ നാലാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ അനുസമരിച്ചു

Astrologer

അനുസ്മരണ സമ്മേളനം ബ്ലോക്ക് വൈസ് പ്രസിഡണ്ടു് ശശി വാറണാട്ട് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് ആമുഖ പ്രസംഗം നടത്തി.

നഗരസഭ പ്രതിപക്ഷ ഉപ നേതാവ് കെ.പി.എ.റഷീദ് . നഗര സഭകൗൺസിലർ വി.കെ.സുജിത്ത്, നേതാക്കളായ മേഴ്സി ജോയ്, രജ്ജിത്ത് പാലിയത്ത്, സ്റ്റീഫൻ ജോസ്, ഒ.ആർ.പ്രതീഷ്, ഏ.കെ.ഷൈമിൽ, വി.എസ് നവനീത്, ടി.വി.കൃഷ്ണദാസ്, പി.കെ.ജോർജ്, ഒ.പി. ജോൺസൺ, പോളീഫ്രാൻസീസ്, എ.എം. ജവഹർ , റെയ്മണ്ട് മാസ്റ്റർ, കെ.യു.മുസ്താഖ്,.ജോയ് തോമാസ് ,ജോയൽ കാരക്കാട്, എന്നിവർ സംസാരിച്ചു

Vadasheri Footer