Above Pot

പാറയിടുക്കിൽ കുടുങ്ങിയ ബാബു സൈന്യത്തിന്റെ കൈ പിടിച്ചു ജീവിതത്തിലേക്ക് തിരിച്ചു കയറി

പാലക്കാട് : രണ്ടു ദിവസങ്ങളോളം മലമ്പുഴയിലെ ചെങ്കുത്തായ മലയുടെ പാറയിടുക്കിൽ കുടുങ്ങിയ ബാബു സൈന്യത്തിന്റെ കൈ പിടിച്ചു ജീവിതത്തിലേക്ക് തിരിച്ചു കയറി . സ്ഥലത്തു നിന്നും സൈന്യം പുറത്തെത്തിച്ച ബാബുവിനെ എയർലിഫ്റ്റ് ചെയ്ത് ആംബുലൻസിൽ കയറ്റി ജില്ലാ ആശുപത്രിയിലേക്കയച്ചു. അതിസാഹസികമായ രക്ഷാദൗത്യം നിർവഹിച്ച സൈന്യത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ അഭിനന്ദനങ്ങൾ അറിയിച്ചു

First Paragraph  728-90

കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററിൽ യുവാവിനെ അവിടെ നിന്ന് കയറ്റിവിട്ടു. സൈന്യത്തിലെ ഒരു മെഡിക്കൽ സംഘം ബാബുവിനെ എയർലിഫ്റ്റ് ചെയ്യുന്നതിനുമുമ്പ് പ്രാഥമിക ചികിത്സ നൽകി. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈനിക വക്താവ് അറിയിച്ചുരണ്ട് ദിവസത്തെ കഠിന പരീക്ഷണങ്ങൾ അനുഭവിച്ചിട്ടും, തിരികെ കുന്നിൻ മുകളിൽ എത്തിയ ബാബു സന്തോഷവാനായി കാണപ്പെട്ടു. തന്നെ രക്ഷപ്പെടുത്തിയ സൈന്യത്തോടൊപ്പമുള്ള ബാബുവിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു

Second Paragraph (saravana bhavan

മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലമ്പുഴയിലെ ചേറാഡ് മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി. കാലിന് ചെറിയ പരിക്കേറ്റു. തിരിച്ചെത്തിയ കൂട്ടുകാരാണ് ബാബു കുടുങ്ങിയ കാര്യം അറിയിക്കുന്നത്. കൈയില്‍ ഫോണുണ്ടായത് ബാബുവിന് തുണയായി. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി സഹായമഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ്, കേരളത്തില്‍ ഒരാള്‍ക്കായി നടക്കുന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് മലമ്പുഴയില്‍ നടന്നത്.