സ്വന്തം ചിഹ്നത്തില്‍ സിപി എം മത്സരിക്കുന്ന അവസാന തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത് : പി കെ കൃഷ്ണദാസ്
ഗുരുവായൂര്‍: സ്വന്തം ചിഹ്നത്തില്‍ മത്സരിയ്ക്കുന്ന സി.പി.എമ്മിന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണ് വരാനിരിയ്ക്കുന്ന 17-ാം ലോകസഭാതിരഞ്ഞെടുപ്പെന്നും, പിന്നീട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ചിഹ്നം വടിയോ, കുടയോ ആയി മാറുമെന്നും ബി.ജെ.പി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ മത്സരം നരേന്ദ്രമോദി-രാഹുല്‍ഗാന്ധി എന്നത് മാറി, മോദി -ഇമ്രാന്‍ഖാന്‍ എന്നായി രൂപപ്പെട്ടുവെന്നും കൃഷ്ണദാസ് പരിഹസിച്ചു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ നയിയ്ക്കുന്ന മദ്ധ്യമേഖലാ പരിവര്‍ത്തന ജാഥയുടെ ഉൽഘാടന ചടങ്ങിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു, അദ്ദേഹം.
കേരളത്തില്‍ ഇപ്പോള്‍ സി.പി.എമ്മും, കോണ്‍ഗ്രസ്സുംചേര്‍ന്ന് കോമാസഖ്യമാണ് രൂപപ്പെടുത്തിയിരിയ്ക്കുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മാത്രം ഒതുങ്ങിയിരുന്നു കോമാസഖ്യം അദ്ദേഹം കൂട്ടിച്ചേർത്തു . ബി.ജെ.പി സംസ്ഥാന സമിതിയംഗം ദയാനന്ദന്‍ മാമ്പുള്ളി അദ്ധ്യക്ഷത വഹിച്ച പൊതുയോഗം, ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി സത്യകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍, ബി.ജെ.പി ഔദ്യോഗിക വക്താവ് അഡ്വ: ബി. ഗോപാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി കെ. കൃ ഷ്ണകുമാര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്. സമ്പൂര്‍ണ്ണ, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ: സി. നിവേദിത, ജില്ല ജനറല്‍ സെക്രട്ടറി കെ.പി. ജോര്‍ജ്ജ്, ജില്ല വൈസ് പ്രസിഡണ്ട് അനീഷ് ഇയ്യാല്‍, ഓ.ബി.സി ജില്ല പ്രസിഡണ്ട് രാജന്‍ തറയില്‍, യുവമോര്‍ച്ച ജില്ല സെക്രട്ടറി അഡ്വ: കെ.ആര്‍. ഹരി, സംസ്ഥാന സമിതിയംഗം പി.എം. ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.