ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി സെപ്റ്റംബർ 30നകം കമ്മീഷൻ ചെയ്യും .
ഗുരുവായൂർ : ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി സെപ്റ്റംബർ 30നകം കമ്മീഷൻ ചെയ്യാൻ തീരുമാനമായി.ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി കമ്മിഷൻ പൂര്‍ത്തികരിക്കുന്നതുമായി ബന്ധപ്പെട്ട് എൻ കെ അക്ബര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ഇതുവരെ പൂര്‍ത്തിയാക്കിയ പൈപ്പിടലിലെ പോരായ്മകളാണ് പരിഹരിച്ചുകെണ്ടിരിക്കുന്നത്.പദ്ധതിയെ ചെരിവിന്റേയും സ്വാഭാവിക ഒഴുക്കിന്റേയും അടിസ്ഥാനത്തില്‍ മൂന്ന് സോണുകളായി വേര്‍തിരിച്ചിരിക്കുന്നു.
ആയതിന്റെ പൈപ്പുകളിലെ അലൈന്‍മെന്റ്ചോര്‍ച്ച ,മാന്‍ ഹോളിന്റെ ക്രമരാഹിത്യം എന്നിവതീര്‍ത്ത് ഒഴുക്ക് പരിശോധിക്കല്‍ നടന്നുവരികയാണ്.ഒരുസോണിന്റെ പരിശോധന പൂര്‍ത്തിയാക്കി കഴിഞ്ഞു.മറ്റു രണ്ട് സോണുകളുടെ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.12 ദിവസം കൊണ്ട് ബാക്കി പൂര്‍ത്തിയാക്കും. സെപ്റ്റംബർ മാസം 15 തിയതിയോടെ പ്ലാന്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ബാക്റ്റീരിയ കൾചെറിങ് ആരംഭിക്കും, സെപ്റ്റംബർ 22നു പ്ലാന്റ് പൂർണ സജ്ജമാക്കാൻ സാധിക്കുമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു.
ഈ മാസം തന്നെ അഴുക്കുച്ചാൽ പദ്ധതി കമ്മിഷൻ ചെയ്യാനും തീരുമാനമായി. യോഗത്തിൽ എം എല്‍ എ അധ്യക്ഷനായി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ എന്‍ സരേന്ദ്രന്‍ , വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ കെ ജി സജിത്,ബി എ ബെന്നി, കെ കെ വാസുദേവന്‍,വി ആര്‍ അനില്‍,പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ കെ വി മാലിനി, അഴുക്കുചാൽ പദ്ധതിയുടെ കരാറുക്കാരായ വാസ്കോ എന്‍വിയോര്‍മെന്റല്‍ ലിമിറ്റഡ് എംഡി കെ വിശ്വനാഥന്‍ എന്നിവര്‍ യോഗത്തില്‍ എന്നിവർ പങ്കെടുത്തു.