
അയാത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടു.

ടെഹ്റാൻ : ഇറാൻ പരമോന്നത നേതാവ് അയാത്തൊള്ള അലി ഖമേനി ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. റോയിട്ടേഴ്‌സ് ആണ് വാർത്ത പുറത്തു വിട്ട ത്
ടെഹ്‌റാനിലെ ഖമേനിയുടെ ഔദ്യോഗിക വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് ‘

ഓപ്പറേഷൻ റോറിംഗ് ലയൺ’ (Operation Roaring Lion) എന്ന് നാമകരണം ചെയ്ത സൈനിക നീക്കത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഖമേനിയുടെ വസതി തകർത്തിരുന്നു
ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്ത ഖമേനിയുടെ മൃതദേഹത്തിൽ സ്ഫോടനത്തെത്തുടർന്നുള്ള നിരവധി മുറിവുകളുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
ഖമേനിക്കൊപ്പം അദ്ദേഹത്തിന്റെ ഉന്നത സഹായികളും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് വിവരം
ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതമാണ് ഈ മരണം 1989 മുതൽ ഇറാനെ നയിച്ചിരുന്ന ഖമേനിയുടെ അന്ത്യത്തോടെ രാജ്യത്ത് ഭരണമാറ്റത്തിനുള്ള സാധ്യതകൾ തെളിഞ്ഞിരിക്കുകയാണ് ഇസ്രായേലിന്റെ ഈ നീക്കം മിഡിൽ ഈസ്റ്റിലെ മൊത്തം രാഷ്ട്രീയ സാഹചര്യത്തെയും മാറ്റിമറിക്കും.
അതെ സമയം ഖമേനിയുടെ മരണത്തിൽ സന്തോഷം പ്രകടിപ്പിച്ചു ഒരു വിഭാഗം ജനങ്ങൾ നൃത്തം ചെയ്യുന്ന ചിത്രങ്ങളും പുറത്തു വരുന്നുണ്ട്. അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിൽ 201 പേരാണ് കൊല്ലപ്പെട്ടത് 747 പേർക്ക് പരിക്കേറ്റു
