Header 1 vadesheri (working)

പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടിയ സ്വർണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി അവതാർ അബ്ദുള്ള പിടിയിൽ

Above Post Pazhidam (working)

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ചാവക്കാട്: പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടിയ സ്വർണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ .കോടികണക്കിന് രൂപ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത സ്വർണ നിക്ഷേപ തട്ടിപ്പ് കേസുമായി ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ജാമ്യം എടുക്കാന്‍ എത്തിയശേഷം പൊലീസിനെ ആക്രമിച്ച് നാടകീയമായി ഓടി രക്ഷപെട്ട അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഉടമ പാലക്കാട് തൃത്താല ഊരത്തൊടിയില്‍ ആലിക്കുട്ടി മകൻ അബ്ദുല്ല(57)യാണ് പിടിയിലായത് .

അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ വിവിധ ഷോറൂമുകളില്‍ നിക്ഷേപിച്ച കോടികണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതി 2020 നവംബര്‍ ഏഴിനാണ് ജാമ്യമെടുക്കാന്‍ ചാവക്കാട് സ്‌റ്റേഷനിലെത്തിയത്.15ഓളം കേസുകളില്‍ പ്രതിയായ അബ്ദുല്ല ഹൈകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.കേസില്‍ ജാമ്യമനുവദിച്ച പൊലീസ് അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസുകാരെ തട്ടിമാറ്റി ഇറങ്ങിയോടിയത്.കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ മറ്റൊരു കേസില്‍ ജാമ്യമില്ലാ വാറണ്ട് ഉണ്ടെന്ന് മനസിലായതിനെ തുടര്‍ന്നായിരുന്നു ഇത്.

പെരുമ്പാവൂരിലെ ഒരു ജ്വല്ലറി ഉടമയിൽ നിന്ന് 12 കോടി തട്ടിയ കേസിൽ ആണ് ആദ്യമായി അബ്ദുള്ള പൊലീസിന്റെ പിടിയിൽ ആയത്.സംസ്ഥാനത്തിന് പുറത്ത് മാറി മാറി ഒളിവിൽ കഴിഞ്ഞിരുന്ന അബ്ദുള്ളയെ അന്ന് പെരുമ്പാവൂർ സിഐ.ബൈജു പൗലോസ് ആണ് അറസ്റ്റ് ചെയ്തത്.തുടർന്ന് മറ്റുള്ള സ്റ്റേഷനിൽ നിക്ഷേപകർ നൽകിയ കേസുകളിലേക്ക് ഇയാളെ പ്രതി ചേർക്കുകയായിരുന്നു.നേരത്തെ തയ്യാറാക്കിയ പദ്ധതി പോലെ പ്രതിയെ കൊണ്ടുപോകാന്‍ കറുത്ത നിറത്തിലുള്ള കാര്‍ ചാവക്കാട് പൊലീസ് സ്‌റ്റേഷൻറെ മുന്നിലേക്ക് ഓടിച്ചുവരികയും,സ്‌റ്റേഷനില്‍ നിന്നും ഇറങ്ങിയോടിയ പ്രതി ഡോര്‍ തുറന്ന് കാറില്‍ കയറുകയും ആണ് ചെയ്തത്.

ഇയാള്‍ക്ക് പിന്നാലെ പൊലീസുകാരായ നന്ദന്‍,ശരത്ത്,വിബിന്‍ എന്നിവര്‍ ഓടിയെത്തി തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.അബ്ദുല്ലയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മുന്നോട്ടെടുത്ത കാറിടിച്ച് സിപിഒ. നന്ദ(44)ന് കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.തുറന്ന ഡോറില്‍ പൊലീസുകാര്‍ കയറിപിടിച്ചെങ്കിലും കയറാനായില്ല.ഡോര്‍ തുറന്ന നിലയില്‍ കാര്‍ കുന്നംകുളം-ഗുരുവായൂര്‍ റോഡിലുടെയായിരുന്നു അന്ന് ഓടിച്ചുപോയത്.

പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും,കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും അബ്ദുല്ലക്കെതിരെയും കാറോടിച്ചയാള്‍ക്കെതിരെയും ചാവക്കാട് പൊലീസ് കേസെടുത്തിരുന്നു .ചാവക്കാട് എസ്എച്ച്ഒ. അനിൽകുമാർ ടി.മേപ്പിള്ളി, എസ്.ഐ.സി.കെ.നൗഷാദ്,എഎസ്ഐ മാരായ സജിത്ത്, ബാബു, ആഷിഖ്, ശരത്ത്, മിഥുൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്