Header 1 = sarovaram
Above Pot

ബേബിറോഡ് പ്രസക്തി വായനശാല കുട്ടികളുടെ അവധിക്കാലക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : മണത്തലബേബിറോഡ് പ്രസക്തി ഗ്രാമീണ വായനശാല കുട്ടികളുടെ അവധിക്കാലക്യാമ്പ്.കളിയരങ്ങ്”സംഘടിപ്പിച്ചു.മണത്തല സരസ്വതി സ്കൂളിൽ നടന്നപരിപാടി ചാവക്കാട് നഗരസഭ ചെയർപെഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനംചെയ്തു.വായനശാലപ്രസിഡണ്ട് പത്മജ ശങ്കരൻ അധ്യക്ഷതവഹിച്ചു.സെക്രട്ടറി അനിത കെ.പി.സ്വാഗതവുംലൈബ്രറിയൻ ഡെയ്സി നന്ദിയുംപറഞ്ഞു . സംസ്ഥാന ,ലൈബ്രറികൗൺസിൽ അംഗം ടിബി ശാലിനി,ജില്ലാകൗൺസിൽഅംഗംഎം എസ്.പ്രകാശൻ ,മുനിസിപ്പൽകൗൺസിലർമാരായ.രമ്യബിനീഷ്,ഗിരിജ പ്രസാദ്,വയോജനവേദിപ്രസിഡണ്ട് രാമചന്ദ്രൻഎന്നിവർപങ്കെടുത്തു.
: ചാവക്കാട് താൻസൻ സംഗീതഅക്കാദമിഅവതരിപ്പിച്ച “പാട്ടുൽസവം”,മുല്ലശ്ശേരിമുരളീധരനും സംഘവുംഅവതരിപ്പിച്ചനാടൻപാട്ടുമേളം, സുശോഭ അവതരിപ്പിച്ച”കരകൗശലനിർമ്മാണവും പരിശീലനവും” പരിപാടിയുടെഭാഗമായിനടന്നു

Vadasheri Footer