Header 1 vadesheri (working)

ഉദയ വായനശാലയുടെ കുട്ടികൾക്കുള്ള അവധിക്കാല ക്യാമ്പ് സമാപിച്ചു

Above Post Pazhidam (working)

ചാവക്കാട് ഉദയവായനശാല ഇരട്ടപ്പുഴ നടത്തിയ കുട്ടികളുടെ അവധിക്കാല (തണ്ണീർ പന്തൽ ) ക്യാമ്പ് സമാപനത്തിന്റെ ഉദ്ഘാടനം ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മിസിരിയ മുസ്തഖലി നിർവഹിച്ചു. വായനശാല പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷനായിരുന്നു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം ശാലിനി രാധാകൃഷ്ണൻ മുഖ്യാതിഥിയായ ചടങ്ങിൽ ക്യാമ്പ് ഡയറക്ടറും കവിയും ഗാന രചയിതാവുമായ അഹമ്മദ് മൊയ്നുദ്ധീൻ, കടപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പ്രസന്ന ചന്ദ്രൻ, സി. കെ. രാധാകൃഷ്ണൻ, അഡ്വ. പ്രസന്ന എന്നിവർ സംസാരിച്ചു. ചടങ്ങിന് വായനശാല സെക്രട്ടറി വാലീദ് തെരുവത്ത് സ്വാഗതവും കെ. വി. സിദ്ധാർത്ഥൻ നന്ദിയും പറഞ്ഞു. ലൈബ്രേറിയൻമാരായ ഷൈബി വത്സൻ,ജയ ദേവി എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.

First Paragraph Rugmini Regency (working)