
ലഹരി ഉപയോഗം പോലീസില്‍ അറിയിച്ചതിന് ഓട്ടോ ഡ്രൈവർക്ക് മർദ്ദനം, രണ്ടു പേർ അറസ്റ്റിൽ.

ചാവക്കാട്: ലഹരി ഉപയോഗിക്കുന്നത് പോലീസില്‍ അറിയിച്ചതിന്റെ വിരോധത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍.

ഒരുമനയൂര്‍ മുത്തന്‍മാവ് സ്വദേശികളായ അടിയാറ വീട്ടില്‍ പ്രജിത്ത്(18), തേര്‍ വീട്ടില്‍ ശ്രീരാഗ്(19) എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി. വിമലിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്.

ഒരുമനയൂര്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപമാണ് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചത്.

