Header 1 = sarovaram

സമാന്തര വയർലെസ് സംവിധാനം , ചാഴൂർ സ്വദേശി പിടിയിൽ

തൃശൂർ : രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന രീതിയില്‍ സ്വന്തം വീട്ടില്‍ സമാന്തര വയര്‍ലസ് സംവിധാനങ്ങള്‍ ഒരുക്കി പൊലീസിന്റെ സന്ദേശങ്ങള്‍ ചോര്‍ത്തിയചാഴൂര്‍ സ്വദേശിയെ അന്തിക്കാട് പൊലീസ് പിടികൂടി. തൃശൂര്‍ പൊലീസ് സൂപ്രണ്ടിന് ലഭിച്ച

ഫ്ളാറ്റിലെ ശുചി മുറിയിൽ അഭിഭാഷകയുടെ മൃതദേഹം കണ്ടെത്തി

പേരാമംഗലം : അടാട്ട് ഫ്ളാറ്റിൽ അഭിഭാഷകയുടെ മൃതദേഹം കണ്ടെത്തി. തൃപ്രയാർ നാട്ടിക മുപ്പുള്ളി വീട്ടിൽ ശോഭനയുടെ മകൾ നമിത (40) ആണ് മരിച്ചത്. അടാട്ട് പഞ്ചായത്ത് എട്ടാം വാർഡിൽ തങ്കം റസിഡൻസി ഫ്ലാറ്റിൽ ഇവർ തനിച്ചാണ് താമസിക്കുന്നത്. ശുചിമുറിയിൽ അഴുകിയ

പോക്സോ കേസ്,സി പി എം പ്രവർത്തകൻ അറസ്റ്റിൽ.

ഗുരുവായൂർ : പൂക്കോട് കപ്പിയൂരിൽ സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ സിപിഎം പ്രവർത്തകൻ അറസ്റ്റിലായി. കപ്പിയൂർ ചെമ്മണൂർ ഷാജൻ (46) ആണ് ഗുരുവായൂർ പോലീസിന്റെഅറസ്റ്റിലായത്. ഷാജൻ കൂടുതൽ കുട്ടികളെ ദുരുപയോഗം ചെയ്തതായി

ഗുരുവായൂർ കേശവനെ നടയിരുത്തിയതിന്റെ ശതാബ്ദിയാഘോഷങ്ങൾക്ക് തുടക്കമായി

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പദാസനായ ഗജരാജൻ ഗുരുവായൂർ കേശവനെ ക്ഷേത്രത്തിൽ നടയിരുത്തിയതിൻ്റെ ശതാബ്ദിയാഘോഷങ്ങൾ സംസ്ഥാന വനം വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു . ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ

പെരുമ്പിലാവ് അൻസാർ കോളേജിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ.

കുന്നംകുളം : പെരുമ്പിലാവ് അൻസാർ കോളേജിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കോളേജിലെ പരിപാടിക്ക് വിതരണം ചെയ്ത ഭക്ഷണം കഴിച്ച ആറ് വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടികളെ

ഗുരുവായൂർ കേശവനെ നടയിരുത്തിയതിൻ്റെ ശതാബ്ദിയാഘോഷം

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പദാസനായ ഗജരാജൻ ഗുരുവായൂർ കേശവനെ ക്ഷേത്രത്തിൽ നടയിരുത്തിയതിൻ്റെ ശതാബ്ദിയാഘോഷങ്ങൾക്ക് നാളെ തുടക്കമാകും.ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജനുവരി 14 ശനിയാഴ്ച രാവിലെ 10ന് സംസ്ഥാന വനം വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രൻ

എടക്കഴിയൂര്‍ സീതിസാഹിബ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ അൻപതാം വാര്‍ഷികം

ചാവക്കാട് : എടക്കഴിയൂര്‍ സീതിസാഹിബ് ഹയര്‍സെക്കന്ററിസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ അൻപതാം വാര്‍ഷികം ജനുവരി 15 ന് ഞായറാഴ്ച നടക്കും. 1971 മുതല്‍ 2021 വരെയുള്ള വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ യില്‍ 5000 ത്തോളം പേര്‍ പങ്കെടുക്കും.

ഷറഫുദ്ധീൻ മുനക്കക്കടവിന്റെ പിതാവ് മലക്കി കുഞ്ഞാലു നിര്യാതനായി

ചാവക്കാട് : കടപ്പുറം ഷറഫുദീൻ മുനക്കകടവിൻ്റെ പിതാവ്മുനക്കകടവ് മലക്കി കുഞ്ഞാലു (75) നിര്യാതനായി . ഭാര്യമാർ പരേതരായ ഫാത്തിമ്മത്തു, ബീവാത്തു . മറ്റു മക്കൾ: സൽമത്ത്, ജുനൈദ, പരേതനായ ഹുസ്സയിൻ.മരുമക്കൾ: ബക്കർ , ഹുസ്സയിൻ, ഫാത്തിമ്മ , ഷരീഫ.

ജോത്സ്യൻ കുട്ടികൃഷ്ണൻ നായരുടെ ഭാര്യ സരോജിനി അമ്മ നിര്യാതയായി

ഗുരുവായൂർ : പ്രസിദ്ധ ജോത്സ്യൻ കുളപ്പുള്ളി വേങ്ങത്തൊടി പുത്തൻ വീട്ടിൽ (നാരായണാലയം ) കുട്ടികൃഷ്ണൻ നായരുടെ ഭാര്യ സരോജിനി അമ്മ ( 79 ) ഗുരുവായൂരിലെ വീട്ടിൽ (ചെമ്പകശ്ശേരി വീട്)നിര്യാതയായി.. മക്കൾ: പത്മിനി, ഹേമലത, റീത്ത, മരുമക്കൾ സതീശ്

മയക്ക് മരുന്ന് വ്യാപാരികളായ മൂന്ന് പേർ ചാവക്കാട് പിടിയിൽ

ചാവക്കാട് : ചാവക്കാട് പോലീസ് വിവിധ സ്ഥലങ്ങളിൽ നടത്തിയ വാഹന പരിശോധയിൽ മയക്ക് മരുന്നുമായി മൂന്ന് പേർ പിടിയിലായി മണത്തല വോൾഗ നഗറിൽ അമ്പലത്ത് വീട്ടിൽ മുഹമ്മദുണ്ണി യുഎ മകൻ അബൂ താഹിർ (27) ,ഇരട്ടപ്പുഴ കുന്നത്ത് കണ്ണൻ (23), അകലാട് മൂന്നയിനി വേട്ട