Header 1 = sarovaram

പെരുമ്പിലാവിൽ കാറും ടോറസും കൂട്ടിയിടിച്ച് രണ്ടു പേര് കൊല്ലപ്പെട്ടു.

കുന്നംകുളം : പെരുമ്പിലാവ് പട്ടാമ്പി റോഡിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചു. കോതമംഗലം സ്വദേശികളായ ഷംസുദ്ദീന്‍, അരുണ്‍ ജോസഫ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഉച്ചതിരിഞ്ഞ്

അഡ്വാൻസ് നൽകി ബുക്ക് ചെയ്ത കാർ മറ്റൊരാൾക്ക് വില്പന നടത്തി, നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃകോടതി

തൃശൂർ : അഡ്വാൻസ് നൽകി ബുക്ക് ചെയ്ത കാർ മറ്റൊരാൾക്ക് വില്പന നടത്തിയതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വരാക്കരയിലുള്ള ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂങ്കുന്നത്തുള്ള ബി ആർ ഡി കാർ വേൾഡ് ലിമിറ്റഡിൻ്റെ

ഗുരുവായൂർ ആറാട്ട് എഴുന്നള്ളിപ്പിനിടെ കൊമ്പൻ ദാമോദർ ദാസ് ഇടഞ്ഞു , ജനം ചിതറിയോടി

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പിനിടെ കൊമ്പൻ ദാമോദർ ദാസ് ഇടഞ്ഞത് പരിഭ്രാന്തി പരത്തി , എഴുന്നള്ളിപ്പ് ക്ഷേത്ര കുളത്തിന്റെ കിഴക്കേ ഭാഗത്ത് എത്തിയപ്പോഴാണ് ദാമോദർ ദാസ് തന്റെ പരാക്രമം പുറത്തെടുത്തത് , ജയശ്രി ലോഡ്ജിന്

ഭഗവാൻ രുദ്രതീര്‍ത്ഥത്തിലാറാടി, ഗുരുവായൂർ ഉത്സവം കൊടിയിറങ്ങി.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ സമാപനം കുറിച്ച് ഭഗവാൻ രുദ്രതീര്‍ത്ഥത്തിലാറാടി. വിഗ്രഹത്തില്‍ മഞ്ഞള്‍പൊടി, ഇളനീര്‍ എന്നിവകൊണ്ട് അഭിഷേകംചെയ്ത് തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാട് ,

ചാവക്കാട് നഗരസഭാ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍ .

ചാവക്കാട് : വികസനാവശ്യത്തിനുതകുന്ന ഓരോ സര്‍വ്വേ പ്ലോട്ടിലെയും വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭ 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 23 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കിയ ജി.ഐ.എസ് മാപ്പിംഗ്

ഭഗവാന് അഭിഷേകത്തിനുള്ള ഇളനീരുമായി കിട്ടയുടെ പിൻതലമുറ ഗുരുവായൂർ ക്ഷേത്രത്തിലെത്തി.

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് ആറാട്ട് ദിനത്തിൽ ഇളനീർ അഭിഷേകം ചെയ്യാനുള്ള കരിക്കുമായെത്തിയ ഇരിങ്ങപ്പുറം തമ്പുരാൻ പടിക്കൽ കിട്ടയുടെ കുടുംബാംഗങ്ങൾക്ക് ദേവസ്വം നേതൃത്വത്തിൽ വരവേൽപ്പ് നൽകി. അവർണ വിഭാഗത്തിൽ പെട്ടവർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ

ബ്രഹ്‌മപുരം പ്ലാന്റ് പ്രവർത്തിച്ചത് അനുമതി ഇല്ലാതെ ,കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്.

കൊച്ചി : കൊച്ചി കോർപ്പറേഷന്‍റെയും ബ്രഹ്മപുരത്തെ കരാറുകൾ ഏറ്റെടുത്ത കമ്പനികളുടെയും വീഴ്ചകൾ വിശദീകരിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ട് . ഖര മാലിന്യ സംസ്കരണ ചട്ടം 2016 ലെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അനുമതിയില്ലാതെയാണ്

ഗുരുവായൂർ ക്ഷേത്രത്തിലെ പള്ളിവേട്ട ഭക്തി നിർഭരമായി, ആറാട്ട് ഞായറഴ്ച.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ പള്ളിവേട്ട ഭക്തി നിർഭരമായി ആഘോഷിച്ചു വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ഗ്രാമ പ്രദിക്ഷണം പൂർത്തിയാക്കിയ ഭഗവാൻ കിഴക്കേ ഗോപുരം വഴി അകത്ത് പ്രവേശിച്ച് ഒമ്പതുമണിയോടെ

വിജേഷ് പിള്ളക്കെതിരെ കർണാടക പൊലീസ് കേസെടുത്തു : സ്വപ്ന സുരേഷ്

ബാംഗ്ലൂർ : തന്റെ പരാതിയിൽ വിജേഷ് പിള്ളക്കെതിരെ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്ന സുരേഷ്. പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയെന്നും വാഗ്ദാനം നൽകിയ ഹോട്ടലിൽ കൊണ്ടുപോയി തെളിവ് ശേഖരിച്ചുവെന്നുമാണ് സ്വപ്ന സുരേഷ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ

ഗുരുവായൂരപ്പൻ ജനപഥത്തിലേക്കിറങ്ങി , നിലവിളക്കും നിറപറയും വെച്ച് ഭക്തർ ഭഗവാനെ എതിരേറ്റു

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായ പള്ളി വേട്ട ക്കായി ക്ഷേത്രമതില്‍ കെട്ടിന് പുറത്ത് ജന പഥത്തിലേക്ക് തങ്കതിടമ്പോടുകൂടി ഭഗവാന്‍ സ്വര്‍ണ്ണക്കോലത്തിലെഴുന്നെള്ളിയപ്പോള്‍, നിറപറയും, നിലവിളക്കുമൊരുക്കി നാരായണമന്ത്രമുരുവിട്ട്