Post Header (woking) vadesheri

തൈവളപ്പിൽ പുഷ്പാംഗദൻ  നിര്യാതനായി.

ഗുരുവായൂർ: മാവിൻ ചുവട് തൈവളപ്പിൽ പുഷ്പാംഗദൻ (82) നിര്യാതനായി. ഭാര്യ: പ്രേമവിലാസിനി. മക്കൾ: ബോഷി, ജോഷി (ജോഷി സ്റ്റോഴ്സ് പടിഞ്ഞാറെ നട), ഘോഷ്, മിഷ (അധ്യാപിക, എൽ. എഫ്. സി.ജി. എച്ച്.എസ് ഒളരി). മരുമക്കൾ: സിജി, ശ്രീകാന്ത്. സംസ്കാരം ഞായറാഴ്ച

എൽ എഫ് കോളേജിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.

ഗുരുവായൂർ: സുസ്ഥിര വികസനത്തിനായി ബോധനരീതികളിലെ പുരോഗമനപരമായ പ്രവണതകൾ) എന്ന വിഷയത്തിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ  ഏകദിന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.കോളേജിലെ ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളും Center for International Affairs &

പൂജാപുഷ്പങ്ങൾക്കായി ഗുരുവായൂരിൽ ‘തെച്ചിപൂങ്കാവനം’

ഗുരുവായൂർ : ദേവാങ്കണം ചാരു ഹരിതം പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിലേക്കാവശ്യമായ തെച്ചി പൂവും തുളസിയും ലഭ്യമാക്കുന്നതിനായി പുതിയ പൂന്തോട്ടം ഒരുക്കി. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ വസതിയോട് ചേർന്നാണ്

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ്.

ചാവക്കാട് : എം.ആർ. ആർ.എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള 2024-26 സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ എ എച്ച് അക്ബർ ജനറൽ സല്യൂട്ട് സ്വീകരിച്ചു. എസ് പി സി

ഗുരുവായൂരിൽ ദേവസ്വം താലപ്പൊലി ആഘോഷിച്ചു.

ഗുരുവായൂർ  : ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തു കാവിൽ ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി ഭക്തി സാന്ദ്രമായി. ഭക്തി നിറവിലായിരുന്നു താലപ്പൊലി ചടങ്ങുകൾ.. . പതിവ് ആചാര - അനുഷ്ഠാനങ്ങൾക്കൊപ്പം വൈവിധ്യമാർന്ന വിശേഷാൽ കലാപരിപാടികളും താലപ്പൊലി

യു ഡി എഫ് പുതുയുഗയാത്ര ആരംഭിച്ചു.

കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്റെ പുതുയുഗ യാത്ര കാസർകോട് കുമ്പളയിൽ നിന്ന് ആരംഭിച്ചു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് യാത്ര ഉദ്ഘാടനം ചെയ്തത്. യു ഡി എഫ് ഘടക

ഗുരുവായൂരപ്പന് ശുദ്ധി ചടങ്ങുകൾ, ദർശന നിയന്ത്രണം.

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പനും ക്ഷേത്രത്തിലെ ഉപദേവൻമാർക്കുമായുള്ള മകരമാസശുദ്ധി ചടങ്ങുകൾക്ക് നാളെ (ഫെബ്രുവരി 7ശനിയാഴ്ച) തുടക്കമാകും. ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ച രാവിലെയും ശ്രീഗുരുവായൂരപ്പനും ശ്രീ അയ്യപ്പസ്വാമിക്ക് ശനിയാഴ്ചയും ശ്രീ

സംസ്ഥാനത്തിന് താല്പര്യം ഉണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാം : റെയിൽവേ മന്ത്രി.

ദില്ലി: കേരള സര്‍ക്കാരിന്‍റെ സിൽവര്‍ ലൈൻ (കെ -റെയിൽ) പദ്ധതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം. സിൽവര്‍ ലൈൻ പ്രായോഗികമല്ലെന്നും നടപ്പാക്കാനാകില്ലെന്നും സംസ്ഥാനത്തിന് താൽപര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാമെന്നും കേന്ദ്ര റെയിൽവേ മന്ത്രി

വിനോദിനിക്ക് വീട് വെക്കാൻ സ്ഥലം ലഭ്യമാക്കി വി ഡി സതീശൻ

പാലക്കാട്: കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് വീണ്ടും പ്രതിപക്ഷ നേതാവിൻറെ കൈത്താങ്ങ്. വിനോദിനിക്ക് വീട് വയ്ക്കാനുള്ള സ്ഥലത്തിൻറെ രേഖകളുടെ കൈമാറ്റം ഈ മാസം 17 ന് നൽകും. പാലക്കാട് നടക്കുന്ന ചടങ്ങിൽ രേഖകൾ കൈമാറും. കേരള സെൽഫ് ഗവൺമെൻറ്

സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ പണിമുടക്കിലേക്ക്

തൃശ്ശൂർ: കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ പണിമുടക്കിലേക്ക്. കഴിഞ്ഞ 8 വർഷമായി ശമ്പളം പരിഷ്കരിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് ഫെബ്രുവരി 21 ന് സൂചനാ പണിമുടക്ക് നടത്തുന്നത്. നഴ്സുമാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ