Header 1 vadesheri (working)

എം ആർ അജിത് കുമാർ അടുത്ത ഡിജിപി

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷയായ സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2025 ജൂലൈക്ക് ശേഷം വരുന്ന ഒഴിവിലേക്കാണ് പരിഗണിക്കുക.

കുചേല ദിനത്തിൽ വൻ ഭക്തജനതിരക്ക്

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ കുചേലദിനം സമുചിതമായ് ആഘോഷിച്ചു. കുചേലദിനത്തില്‍ ശ്രീഗുരുവായൂരപ്പ ദര്‍ശനം തേടി പതിനായിരങ്ങളാണ് ഗുരുവായൂരിലേയ്ക്ക് ഒഴുകിയെത്തിയത്. രാവിലെ നിര്‍മ്മാല്ല്യ ദര്‍ശനത്തിന് തുടങ്ങിയ ഭക്തരുടെ നീണ്ട നിര ഉച്ചയ്ക്ക്

ഒറ്റ തെരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധം: യൂജിൻ മോറേലി.

ഗുരുവായൂർ: ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധമാണ് ഒറ്റ തെരെഞ്ഞെടുപ്പ് ബില്ലെന്ന് ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി. ഫെഡറലിസത്തിന് കോടാലി വെക്കുന്നതാണ് ഈ ബില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ.ജെ.ഡി ഗുരുവായൂർ നിയോജക മണ്ഡലം

എം എം ലോറൻസിന്റ മൃതദേഹം വൈദ്യ പഠന ത്തിന് തന്നെ : ഹൈക്കോടതി.

കൊച്ചി: സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍മക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മൃതദേഹം ഏറ്റെടുത്ത കളമശ്ശേരി മെഡിക്കല്‍ കോളജ് അധികൃതരുടെ നടപടി ഹൈക്കോടതി ഡിവിഷന്‍

ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.98 കോടിരൂപ

ഗുരുവായൂർ : ക്ഷേത്രത്തിൽ 2024 ഡിസംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (ഡിസംബർ 17) പൂർത്തിയായപ്പോൾ ലഭിച്ചത് 4,98,14,314രൂപ… 1കിലോ 795ഗ്രാം 700 മി.ഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 9കിലോ 980ഗ്രാം … കേന്ദ്ര സർക്കാർ പിൻവലിച്ച

കുചേലദിനാഘോഷം ബുധനാഴ്ച,അവിൽ നിവേദ്യം ശീട്ടാക്കൽ നാളെ വരെ

ഗുരുവായൂർ: ദേവസ്വം കുചേല ദിനം ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ചയായ ഡിസംബർ 18 ന് ആഘോഷിക്കും. സംഗീതാർച്ചനയും നൃത്തശിൽപവും കുചേലവൃത്തം കഥകളിയും കുചേല ദിനാഘോഷങ്ങളുടെ പൊലിമയേറ്റും . കുചേല ദിനത്തിലെ പ്രധാന വഴിപാടായ വിശേഷാൽ അവിൽ നിവേദ്യം

സോണിയഗാന്ധിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി മാധവൻ നമ്പൂതിരി അന്തരിച്ചു.

ന്യു ഡൽഹി : സോണിയ ഗാന്ധിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി പി. മാധവൻ നമ്പൂതിരി (73) അന്തരിച്ചു. തൃശൂർ ഒല്ലൂർ പട്ടത്തുമനയ്ക്കൽ കുടുംബാംഗമാണ്. 45 വർഷമായി ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിക്കുകയായിരുന്നു. ഡൽഹിയിലെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന്

ഗുരുവായൂർ ക്ഷേത്രനടയിൽ നഗരസഭയുടെ വിവാഹ രജിസ്ട്രേഷൻ കേന്ദ്രം: ഉദ്ഘാടനം 20ന്

ഗുരുവായൂർ: ക്ഷേത്രപരിസരത്ത് നഗരസഭ ആരംഭിക്കുന്ന വിവാഹ രജിസ്ട്രേഷൻ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഡിസംബർ 20 ന് വൈകീട്ട് നാലിന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. കിഴക്കെ നടയിലെ ദേവസ്വം വൈജയന്തി ബിൽഡിങിലാണ് കേന്ദ്രം ആരംഭിക്കുന്നതെന്ന് നഗരസഭാധ്യക്ഷൻ

ടൗൺ ഹാളിന് പിറകിൽ നിന്ന് മൂർഖൻ പാമ്പിനെ പിടി കൂടി

ഗുരുവായൂർ : ഗുരുവായൂർ ടൗൺഹാളിന് പിറകിൽ നിന്ന് അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. മാലിന്യം വൃത്തിയാക്കുന്നതിനിടെ രാവിലെ ആറ് മണിയോടെ ശുചീകരണ തൊഴിലാളികളാണ്പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് വളണ്ടിയർ പ്രബീഷ്

മാന്ത്രിക സ്പർശം നിലച്ചു, സക്കീർ ഹുസൈൻ വിടവാങ്ങി.

വാഷിങ്ടണ്‍: ലോക പ്രശസ്ത തബല വാദകന്‍ സാക്കീര്‍ ഹുസൈന്‍ അന്തരിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 73 വയസായിരുന്നു. ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്നു. ആരോഗ്യം