Above Pot

ഗുരുവായൂർ ക്ഷേത്രത്തിലെ കൊള്ള കണ്ടെത്തിയ ഓഡിറ്റ് ഉദ്യോഗസ്ഥനെതിരെ ദേവസ്വം നൽകിയ പരാതി പോലീസ് തള്ളി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ കൊള്ള കണ്ടെത്തിയ ഓഡിറ്റ് ഉദ്യോഗസ്ഥനെതിരെ ദേവസ്വം നൽകിയ പരാതി പോലീസ് ചവറ്റു കുട്ടയിൽ ഇട്ടു . അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പരാതി തള്ളിയത് . ക്ഷേത്രത്തിൽ വരി നിലക്കാതെ ആയിരം രൂപയുടെയും 4500 രൂപയുടെയും നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തുന്നതിനായി ദേവസ്വം സംവിധാനം കൊണ്ട് വന്നിരുന്നു .

First Paragraph  728-90

Second Paragraph (saravana bhavan

ഇതിനായി എച്ച് ഡി എഫ് സി ബാങ്ക് മുസമ്പി എന്ന പേരിലുള്ള പി ഒ എസ് മെഷിൻ സ്ഥാപിച്ചു എന്നാൽ ഈ മെഷിനിൽ ഒരേ നമ്പറിൽ നിരവധി രശീതികൾ പ്രിന്റ് ചെയ്ത് നിരവധി തട്ടിപ്പുകൾ നടക്കുന്നത് കണ്ടെത്തിയ ഓഡിറ്റ് ഉദ്യോഗസ്ഥ നെതിരെ ദേവസ്വം പോലീസിൽ പരാതി നൽകിയത് . ഇതിന് തുടർന്ന് ക്ഷേത്രത്തിലെ ഓഡിറ്റ് നിറുത്തിവെച്ചിരുന്നു .

സംസ്ഥാന ഓഡിറ്റ് വിഭാഗത്തെ ഓടിക്കാനായി ദേവസ്വം കമ്മീഷണ റുടെ അടുത്ത് പോയെങ്കിലും ദേവസ്വത്തിന് അനുകൂലമായ നിലപാട് അല്ല ദേവസ്വം കമ്മീഷണർ സ്വീകരിച്ചത് സംഭവം വർത്തയായപ്പോൾ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിൽ ആണ് . കൊള്ള നടത്തുന്നത് കണ്ടെത്തിയതോടെ തങ്ങൾക്ക് നേരെ അന്വേഷണം വരുമെന്ന ഭീതിയിലാണ് ദേവസ്വം പോലീസിൽ പരാതി നല്കിയത്രെ .

മെഷിനെ കുറിച്ച് നിരവധി പരാതികൾ ഉയരുകയും മെഷിനിൽ പ്രിന്റ് ഔട്ട് തുകയും യഥാർത്ഥത്തിൽ ലഭിച്ച രൂപയും തമ്മിൽ വലിയ വ്യത്യാസം വരുന്നതും , മെഷിൻ പലപ്പോഴും ഹാങ്ങ് ആകുന്നതും ദേവസ്വത്തിന് തന്നെ ബോധ്യപ്പെട്ടതോടെ ഈ മെഷിന്റെ പ്രവത്തനം കഴിഞ്ഞ ജനുവരി ഒന്ന് മുതൽ ദേവസ്വം അവസാനിപ്പിച്ചിരുന്നു