Post Header (woking) vadesheri

വീടുകയറി അമ്മയേയും മകനേയും ആക്രമിച്ചു. ചാവക്കാട് മൂന്ന് യുവാക്കൾ അറസ്റ്റിൽ.

Above Post Pazhidam (working)

ചാവക്കാട്: തിരുവത്രയില്‍ വീടുകയറി അമ്മയേയും മകനേയും ആക്രമിച്ചു. മൂന്ന് യുവാക്കൾ അറസ്റ്റിൽ. തിരുവത്ര കോട്ടപ്പുറം ഫിഷറീസ് സ്‌കൂളിന് സമീപം മാടമ്പി ഗോപിയുടെ ഭാര്യ രാധ (64), മകന്‍ പ്രസാദ് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രസാദിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അമ്മ രാധയെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലക്ക് സാരമായ പരിക്കേറ്റ പ്രസാദിന് ഒമ്പത് തുന്നലിടേണ്ടി വന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു ആക്രമണം. സംഭവത്തില്‍ തിരുവത്ര കോട്ടപ്പുറം സ്വദേശികളായ കുന്നത്ത് നൗഷാദ് (38), തൊണ്ടന്‍പിരി മുഹമ്മദ് റാഫി(32), ചാലില്‍ മുഹമ്മദ് ഷഫീക്ക് (29) എന്നിവരെ ചാവക്കാട് എസ്.ഐ.മാരായ ശശീന്ദ്രന്‍ മേലയില്‍, നവീന്‍ഷാജ്, എ.അബ്ദുല്‍ ഹക്കിം എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Ambiswami restaurant