Post Header (woking) vadesheri

പഴയന്നൂരില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ ടി എം മോഷണ ശ്രമം .

Above Post Pazhidam (working)

തൃശ്ശൂ‌‌‌ർ: പഴയന്നൂർ, കൊണ്ടാഴി പറമേൽപ്പടിയിലുള്ള എസ്ബിഐ എടിഎമ്മിൽ മോഷണം നടത്താൻ ശ്രമം. പുലർച്ചെ 2.35ഓടെയായിരുന്നു എടിഎമ്മിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് മോഷണം നടത്താൻ ശ്രമം നടന്നത്. . പണം നഷ്ടമായില്ല. മോഷ്ടാക്കൾ സഞ്ചരിച്ച വാഹനവും ഗ്യാസ് കട്ടറും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

Ambiswami restaurant

ഗ്യാസ് കട്ടറിന്റെ വെളിച്ചം സമീപവാസി കണ്ടതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ വിശ്വനാഥറേയും കൃഷ്ണ കുമാറിനേയും വിവരമറിയിച്ചു. ഇവർ സ്ഥലം ഉടമയേയും പോലീസിനേയും അറിയിച്ചു. നാട്ടുകാർ അറിഞ്ഞ് ലൈറ്റിട്ടതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇതിനിടയിൽ 150 മീറ്റർ ദൂരത്തായി പ്രതികളുടെ വാഗണർ കാർ റോഡരികിലെ കുഴിയിൽ വീണു.
ഇതോടെ വാഹനം ഉപേക്ഷിച്ചു കടന്നു കളഞ്ഞു. തൊട്ടടുത്ത് നിന്ന് ഗ്യാസ് കട്ടറും കണ്ടെത്തി. ഹെൽമെറ്റ് ധരിച്ച 2 പേരാണ് വന്നതെന്ന് തിരിച്ചറിഞ്ഞു.
പഴയന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു