
ആതുരാലയത്തിന് എൽ എഫ് കോളേജിന്റെ അക്ഷരത്തണൽ

ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് ചാവക്കാട് താലൂക്ക് ഗവൺമെൻറ് ഹോസ്പിറ്റലിൽ രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും സാന്ത്വനവും ആശ്വാസവുമായി ആരംഭിച്ച “വായന – ലൈബ്രറി അറ്റ് ഹോസ്പിറ്റൽ“ ഉദ്ഘാടനം ചെയ്തു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ലൈബ്രറിയുടെ ഉദ്ഘാടനം “അക്ഷര സംഗമം“ ചാവക്കാട് നഗരസഭാ അധ്യക്ഷ ഷീജ പ്രശാന്ത് നിർവഹിച്ചു. ലിറ്റിൽ ഫ്ലവർ കോളേജ് പ്രിൻസിപ്പൽ ഡോ. സി. ജെന്നി തെരേസ് അധ്യക്ഷത വഹിച്ചു . ചാവക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ എ. ലൈബ്രറിയുടെ രജിസ്റ്റർ ഏറ്റുവാങ്ങി. ഹെൽത്ത് ഇൻസ്പെക്ടർ . രാംകുമാർ കെ., നഴ്സിംഗ് സൂപ്രണ്ടുമാരായ . ബിന്ദു പി.കെ., ഷൈല കെ.ഒ., ആർ. എം. ഒ. ഡോ. ജോയ് കോളേജ് അധ്യാപകരായ ഡോ. ജൂലി ഡൊമിനിക്, ഡോ. ജസ്റ്റിൻ പി.ജി., കോളേജ് ലൈബ്രറേറിയൻ ഡോ. സി. ജോയ്സ് ലെറ്റ്, കോളേജ് ലൈബ്രറി സ്റ്റാഫ് അംഗങ്ങളായ റിജോ, ആൽവിൻ, കോളേജ് യൂണിയൻ പ്രതിനിധികളായ ജിസ്സി, ജെസ്ലിൻ തുടങ്ങി യവർ പങ്കെടുത്തു. ശാരീരിക ആരോഗ്യം മാനസിക ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. മനസ്സിനെ ശക്തിപ്പെടുത്തുന്നതും ആരോഗ്യമുള്ളതാക്കുന്നതും ആയ ഔഷധമാണ് വായന. അതുകൊണ്ടുതന്നെ രോഗികൾക്ക് ആശ്വാസമാകുന്ന ലൈബ്രറി എന്ന
ലിറ്റിൽ ഫ്ലവർ കോളേജിന്റെ വലിയൊരു സ്വപ്നമായ മിനി ലൈബ്രറി ചാവക്കാട് താലൂക്ക് ഗവൺമെൻറ് ആശുപത്രിക്ക് സമർപ്പിച്ചു.

