Header 1 = sarovaram
Above Pot

ആതുര ശുശ്രൂഷ രംഗത്തുള്ളവരെ ദൃശ്യ ആദരിച്ചു.

ഗുരുവായൂർ : ആത്മാർപ്പണത്തോടെ സേവനമഷ്ഠിച്ച പഴയ തലമുറയിൽ പെട്ട ഡോക്ടർമാരെയും, ആതുര ശുശ്രൂഷ രംഗത്തുള്ളവരെയും ഇന്നത്തെ തലമുറ മാതൃകയാക്കണമെന്ന് എൻ.കെ അക്ബർ എം.എൽ.എ അഭിപ്രായപ്പെട്ടു. ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ സമാദരണീയം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.

ഗുരുവായൂർ രുഗ്മണി റീജൻസിയിൽ നടന്ന ചടങ്ങിൽ ഡോക്ടർമാരായ സി.ജെ ജോസ്, ആർ.എം. വർമ്മ, പാർവ്വതിക്കുട്ടി, യു സി ജി നമ്പൂതിരി, ഡി.എം വാസുദേവൻ, എം.ഭാസ്ക്കരൻ, മഹേശ്വരൻ ഭട്ടതിരിപ്പാട്, ആർ.വി.ദാമോദരൻ, കെ.എം പ്രേംകുമാർ, കെ.എൻ രാമാനുജൻ, വി.. രാമചന്ദ്രൻ, സുന്ദരേഷ് കുമാർ, വിജയലക്ഷ്മി, ഫാർമസിസ്റ്റുകളായ സി.പി ചാക്കുണ്ണി, വേണുഗോപാൽ, നഴ്സ് കെ.വി സരളാദേവി എന്നിവരെയാണ് ആദരിച്ചത്.

Astrologer

ഡോക്ടർമാർ തങ്ങളുടെ ജീവിതാനുഭവങ്ങളും, പഠന കാല അനുഭവങ്ങളും ചടങ്ങിൽ പങ്കുവച്ചു. ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി.കെ വിജയൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, കൗൺസിലർ ശോഭ ഹരിനാരായണൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശ്, ദൃശ്യ ഭാരവാഹികളായ ആർ.രവികുമാർ, വി.പി ഉണ്ണികൃഷ്ണൻ, വി.പി ആനന്ദൻ എന്നിവർ പ്രസംഗിച്ചു.

രാവിലെ 9 മണി മുതൽ 1 മണി വരെ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ദൃശ്യയും അമൃത ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. നേത്രരോഗം, ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശു രോഗം, ദന്തരോഗം എന്നീ വിഭാഗങ്ങളിലായി നടത്തിയ ക്യാമ്പിൽ ആയിരത്തോളം പേർ പങ്കെടുത്തു. സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു.

നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു.അമൃത ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ എം.ഡി.ജയൻ, കൗൺസിലർ ആർ.വി.ഷെറീഫ്, സർക്കിൾ ഇൻസ്പെക്ടർ സി.പ്രേമാനന്ദ കൃഷ്ണൻ, ഡോ.ആർ.വി.ദാമോദരൻ, അരവിന്ദൻ പല്ലത്ത്, അജിത് ഇഴുവപ്പാടി, , ഡോ ബാലകൃഷ്ണൻ, ഡോ വിവേക് വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

Vadasheri Footer